കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചു. രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, ജൂനിയര്‍ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നത്. ജൂനിയര്‍ സൂപ്രണ്ടിന് 30700-65400 ആണ് ശമ്പള നിരക്ക്. 25200- 54000 രൂപയാണ് അക്കൗണ്ടന്റ് ശമ്പള നിരക്ക്.

രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികകളില്‍ യഥാക്രമം സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലെ പ്രിന്‍സിപ്പല്‍/ പ്രൊഫസര്‍, സര്‍ക്കാര്‍ നഴ്സിംഗ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍/ വൈസ് പ്രിന്‍സിപ്പല്‍/ സീനിയര്‍ നഴ്സിംഗ് ട്യൂട്ടര്‍ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവരും ജൂനിയര്‍ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്.
ബയോഡേറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പില്‍ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം മാര്‍ച്ച് 15ന് മുമ്പ് രജിസ്ട്രാര്‍, കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സില്‍, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications