Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സിംഗ് കഴിഞ്ഞവരാണോ? പിഎസ്‌സിയെഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം

നഴ്‌സിംഗ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് പി എസ് സി പരീക്ഷ എഴുതാതെ തന്നെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാന്‍ അവസരം. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ആണ് താത്കാലിക നിയമനം നടത്തുന്നത്.

പ്ലസ് ടു സയന്‍സും ജി എന്‍ എം/ ബി എസ് സി നഴ്‌സിംഗ്, കെ എന്‍ സി രജിസ്‌ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 2025 ജനുവരി ഒന്നിന് 18-36 മധ്യേ ആയിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ മേയ് 16 ന് എത്തണം.

Job News

അന്നേ ദിവസം രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റവ്യൂവിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നവരെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി താല്‍ക്കാലികമായി നിയമിക്കും. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മണി മുതല്‍ 11 മണി വരെ. അതേസമയം വയനാട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലേക്ക് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിലവിലുള്ള രണ്ട് ഒഴിവിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. 2025-26 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനത്തിനായി മെയ് 16 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും പി എം എസ് സി നഴ്സിംഗ് യോഗ്യതയും കെ എന്‍ എം സി രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത അഭിമുഖത്തില്‍ പങ്കെടുക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ / സ്വാശ്രയ നഴ്സിംഗ് കോളേജുകളില്‍ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയാക്കവരായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ ഉള്‍പ്പെടെ വയനാട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

നാഷണല്‍ ആയുഷ് മിഷന്‍ ഒഴിവുകള്‍

നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്കും മറ്റ് പദ്ധതികളിലേക്കുമായി വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് ഹോമിയോ, ജി എന്‍ എം നേഴ്‌സ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ - കാരുണ്യ പ്രോജക്ട് എന്നീ തസ്തികകളിലേക്ക് ആണ് നിയമനം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായ പരിധി 40 വയസ് കവിയരുത്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എത്തണം. മെയ് 20 ന് വൈകീട്ട് അഞ്ചിന് മുന്‍പായി തപാല്‍ വഴിയോ നേരിട്ടോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വിശദാംശങ്ങള്‍ക്ക് https://nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0487 2939190 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+