ബില്ലിംഗ് എക്സിക്യുട്ടീവ്, മാനേജർ, പാരവെറ്റ്: ഇതാ നിരവധി ജോലി അവസരങ്ങള്‍, ഉടന്‍ തന്നെ അപേക്ഷിക്കാം
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ ജോലികളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി : 35 വയസ്സ്. ഫോൺ : 0495 -2370176
മാർക്കറ്റിംഗ് മാനേജർ, ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസർ, എച്ച്,ആർ ഇന്റേൺ (യോഗ്യത എം.ബി.എ/ ബിരുദം), സർവ്വീസ് അഡ്വൈസർ, സർവ്വീസ് അഡ്വൈസർ ട്രെയിനി (യോഗ്യത ഏഞ്ചിനീയറിംഗ്/ഐ.ടി.ഐ/ഡിപ്ലോമ), ടെക്നീഷ്യൻ, അസിസ്റ്റന്റ് ടെക്നീഷ്യൻ, സ്പെയർ ഇൻ ചാർജ്ജ്, സ്പെയർ അസിസ്റ്റന്റ് (യോഗ്യത -ഐ ടി ഐ), സെയിൽസ് എക്സിക്യൂട്ടീവ്, ബില്ലിംഗ് എക്സിക്യുട്ടീവ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, സീനിയർ ബിസിനസ്സ് ഡവലപ്പമെന്റ് അസോസിയേറ്റ്സ് (യോഗ്യത - ബിരുദം) കസ്റ്റമർ റിലേഷൻ ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത - പ്ലസ് ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

വാക്ക് ഇൻ ഇൻറർവ്യൂ
നാഷണൽ ആയുഷ് മിഷൻ ജില്ലയിലെ ഹെൽത്ത് ആൻറ് വെൽനസ്സ് സെൻററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷൻറെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ : 0495-2923213 nam.kerala.gov.in
മെഡിക്കൽ കോളേജിൽ ഒഴിവ്
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ഡിഎസിന് കീഴിൽ, ഒരു വർഷ സിഎസ്എസ്ഡി /സിഎസ്ആർ ടെക്നീഷ്യൻ താത്കാലിക തസ്തികയിലേക്ക് ഇൻസ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കൽ ഇലക്ട്ട്രോണിക്സിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സിഎസ്ആർ ടെക്നോളജിയിലുള്ള ഒരു വർഷ അപ്രന്റീസ് കോഴ്സ് അല്ലെങ്കിൽ രണ്ട് വർഷത്തെ സെൻട്രൽ സ്റ്റെൈറൽ സപ്ലൈ വകുപ്പ് ഡിപ്ലോമയോ ഉള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
കരാർ നിയമനം
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്ലാൻ പദ്ധതി 2023-24 സി എസ് എസ് എൽ എച്ച് ആ൯്റ് ഡിസിപി സ്കീം മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയിൽ ജില്ലയിലെ കോതമംഗലം, മുളന്തുരുത്തി, എന്നീ ബ്ലോക്കുകളിലേക്ക് പാരാവെറ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരമാവധി 89 ദിവസത്തേയ്ക്ക് 2 പാരാവെറ്റ് തസ്തികയിലേക്ക് ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്.
കൊച്ചി കോർപ്പറേഷൻ മേഖലയിലുള്ളവർക്കും എറണാകുളം ജില്ലക്കാർക്കും മുൻഗണന. വേതനം 20,000 രൂപ . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് ഉച്ച കഴിഞ്ഞ് 2 മുതൽ 4 വരെ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.












Click it and Unblock the Notifications