ഒരു പണിയുമില്ലാത്ത വാഴ, വിമർശനങ്ങള്‍ കേട്ടു മടുത്തോ? ഇതാ നിരവധി തൊഴില്‍ അവസരങ്ങള്‍
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്റെ പ്രായപരിധി 50 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷകൾ സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം - 23, എന്ന വിലാസത്തിൽ ആഗസ്റ്റ് 31 നകം ലഭ്യമാക്കണം.
ഇലക്ട്രിഷ്യൻ കം പ്ലംബർ തസ്തികയ്ക്ക് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലുള്ള മുൻ പരിയചയവുമാണ് യോഗ്യത.

എ.സി പ്ലാന്റ് ഓപ്പറേറ്റർ തസ്തികയ്ക്ക് മെക്കാനിക്കൽ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സ്/ മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങും 5 വർഷ പ്രവൃത്തി പരിയവുമാണ് യോഗ്യത.
ഇലക്ട്രോണിക്സ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും ഇലക്ട്രോണിക്സ് ജോലികളിലുള്ള മുൻപരിചയവുമാണ് യോഗ്യത.
ഗാർഡനർ തസ്തികക്ക് 7-ാം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയും ഗാർഡനിങ്ങിൽ ഏതെങ്കിലും ലിമിറ്റഡ് കമ്പനികളിലോ സർക്കാർ ഡിപ്പാർട്ട്മെന്റുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 0471-2478193, ഇ-മെയിൽ: [email protected].
താത്കാലിക നിയമനം
വയനാട് സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ 2024-25 അധ്യയന വർഷത്തേക്ക് താത്കാലിക നിയമനം നടത്തും. ആഗസ്റ്റ് 22നാണ് കൂടിക്കാഴ്ച. എം.എസ്.സി നഴ്സിങ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
സർക്കാർ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ആഗസ്റ്റ് 22ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം.
അതിഥി അധ്യാപക നിയമനം
തിരൂർ തുഞ്ചന്‍ സ്മാരക ഗവ. കോളേജിലെ മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 21 ന് രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. താത്പര്യമുള്ളവർ കോളേജ് വെബ്‍സൈറ്റില്‍ (www.tmgetirur.ac.in) നല്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ :0494 2630027.
മലപ്പുറം ഗവ കോളേജിലെ സംസ്‌കൃതം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 20 ന് വൈകീട്ട് അഞ്ചിനകം കോളേജ് വെബ്‍സൈറ്റില്‍ (gcmalappuram.ac.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9061734918, 0483-2734918.












Click it and Unblock the Notifications