പാക്കിങ് അസിസ്റ്റിന്റ് മുതല്‍ ഡെസ്‌ക് ഏജന്റ് വരെ: ഇതാന നിരവധി സർക്കാർ ജോലി അവസരങ്ങള്‍
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിമാസം 15,550 രൂപ നിരക്കിൽ പാക്കിംഗ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിനായി പ്ലസ് ടു പാസും ലേബൽ പ്രിഡിംഗ് യൂണിറ്റിൽ ഇൻസ്പെക്ഷൻ/ പാക്കിംഗ് അസിസ്റ്റന്റായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള എന്നിവയുള്ള ഉദ്യോഗാർഥികളുടെ വാക് ഇൻ ഇന്റർവ്യൂ തിരുവല്ലത്തുള്ള സി-ഡിറ്റ് മെയിൻ ക്യാമ്പസിലെ ഓഫീസിൽ നടത്തും.
ഉയർന്ന പ്രായപരിധി 50 വയസ്. താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഫെബ്രുവരി 27നു രാവിലെ 10.30 മുതൽ ഒരു മണിവരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8075688097.

സ്റ്റാഫ് നഴ്‌സ്,ഡയാലിസിസ് ടെക്‌നീഷ്യൻ അഭിമുഖം
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 27 രാവിലെ 10ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
ട്രെയിനി അനസ്തേഷ്യ ടെക്നിഷ൯ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിൽ ട്രെയിനി അനസ്തേഷ്യ ടെക്നിഷ൯ തസ്‌തികയിലേക്ക് സ്റ്റൈപ്പൻ്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു സയ൯സ്, ഡിപ്ലോമ ഇ൯ ഓപ്പറേഷ൯ തീയറ്റർ ആ൯്റ് അനസ്തേഷ്യ ടെക്നോളജി, ഡിഎംഇ രജിസ്ട്രേഷ൯. പ്രായപരിധി 01.01.2024 ന് 18-36. സ്റ്റൈപ്പന്റ്റ് 10000 രൂപ. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഫെബ്രുവരി 28(ബുധനാഴ്‌ച ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിൽ രാവിലെ 11 ന് നടക്കുന്ന ഇ൯്റർവ്യൂവിൽ പങ്കെടുക്കാം.
കോള്‍ സെന്റര്‍/ഡെസ്‌ക് ഏജന്റ് ഒഴിവ്
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ പടിഞ്ഞാറെകോട്ടയിലുള്ള മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററിലെ കോള്‍ സെന്റര്‍/ഡെസ്‌ക് ഏജന്റ് ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ പരിശീലനം നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചിരിക്കണം. (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). പ്രായ പരിധി 2024 ജനുവരി ഒന്നിന് 28 വയസ്. അപേക്ഷ ഫോം അതത് ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. ഫെബ്രുവരി 28 വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0487 2362517.












Click it and Unblock the Notifications