Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസില്‍ ചേരാന്‍ അവസരം വന്നിട്ടുണ്ടേ! ഉടന്‍ തന്നെ അപേക്ഷിച്ചോ, അറിയേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

(കാറ്റഗറി നമ്പര്‍: 537/2022)

വിദ്യാഭ്യാസ യോഗ്യത: ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
പ്രായപരിധി: 18 26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയില്‍ ജനിച്ചവര്‍ (രണ്ട് തീയതികളും ഉള്‍പ്പെടുന്നു)
ശാരീരിക യോഗ്യതകള്‍
ഉയരം - 168 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 18/01/2023
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ പി എസ് സി വെബ്സൈറ്റില്‍ ലഭ്യമാണ്.

kerala

മിനി തോഴില്‍ മേള

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 21-ന് രാവിലെ 9.30-ന് മിനി ജോബ് ഡ്രൈവ് നടത്തും. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് തൊഴില്‍മേള. സ്‌കൂള്‍, ഓട്ടോ മൊബൈല്‍, ടൂറിസം, ഫിനാന്‍സ് തുടങ്ങി സ്വകാര്യ മേഖലയിലെ എട്ട് സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. പ്ലസ്ടു/ ഐ.ടി.ഐ., ഡിഗ്രി, പി.ജി. യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്.
ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം വേണം എത്താന്‍. വിശദവിവരങ്ങള്‍ക്കായി 8304057735 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്ക് മിനി ജോബ് ഡ്രൈവ് എന്ന് അയക്കുക. ഫോണ്‍: 0477-2230624.

കുക്ക് നിയമനം

ആലപ്പുഴ: ചേര്‍ത്തല ഗവണ്‍മെന്റ് ഹോമിയോ ആശുപ്രതിയില്‍ ഒഴിവുള്ള കുക്കിന്റെ തസ്തികയിലേയ്ക്ക് ദിവസവേതനയടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം.
താത്പര്യമുള്ളവര്‍ വിലാസം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 22-ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ചേര്‍ത്തല നഗരസഭ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478 2810744.

ലാബ് ടെക്‌നഷ്യന്‍ നിയമനം: അഭിമുഖം 22-ന്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ താത്കാലികമായി ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഡി.എം.എല്‍.ടി./ ബി.എസ്സി. എം.എല്‍.ടി. യോഗ്യതയും സര്‍ക്കാര്‍ മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്കാണ് അവസരം. പ്രായം 20-നും 40-നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22-ന് രാവിലെ 10-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2282367.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+