പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്; അപേക്ഷിക്കാം
തൃശൂര്‍: പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പട്ടികവര്‍ഗക്കാര്‍ക്ക് പിഎസ്സിയുടെ സ്പെഷ്യല്‍ വിജ്ഞാപനം.
വയനാട്, മലപ്പുറം ജില്ലകളിലെ നിലമ്പൂര്‍, കാളിക്കാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍, പാലക്കാട് ജില്ലകളിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുമാണ് രണ്ടാംഘട്ട സ്പെഷ്യല്‍ റിക്രൂട്ടമെന്റ്.
എസ്എസ്എല്‍സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം. എസ്എസ്എല്‍സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എസ്എസ്എല്‍സി വിജയിക്കാത്തവരേയും പരിഗണിക്കും. മതിയായ എണ്ണം ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ വിദ്യഭ്യാസ യോഗ്യത 8ാം ക്ലാസ് വരെ താഴ്ത്തുന്നതാണ്. 22200-48000 രൂപ വരെയാണ് ശമ്പളം.
കേരള പിഎസ്സിയുടെ ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈല്‍വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്കായി www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജൂണ്‍ 24 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി.
കെല്‍ട്രോണില്‍ തൊഴിലവസരം; നിങ്ങള്‍ക്കും അപേക്ഷിക്കാം; 35 ഒഴിവുകള്‍
യോഗിയുമായി കോര്‍ത്ത് രാജ് താക്കറെ.. ഇങ്ങോട്ട് യുപിക്കാര്‍ക്ക് വരണമെങ്കില്‍ അനുമതി വേണ്ടി വരും!!
ഉത്ര കൊലക്കേസ്; വിവാഹം കഴിഞ്ഞ് മൂന്നാം മാസം വഴക്ക്, സൂരജിന്റെ ലക്ഷ്യം 65 ലക്ഷവും