കേരള സ്പേസ് പാർക്കിൽ ഒഴിവ്:87,000 വരെ പ്രതിമാസ ശമ്പളം അപേക്ഷിക്കാം
കേരള സ്പേസ്പാർക്ക് (കെ-സ്പേസ്) ഡെപ്യൂട്ടി മാനേജർ (ഐ.ടി.) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മെയ് 27 വൈകുന്നേരം 05:00-ന് മുമ്പ് അപേക്ഷിക്കണം. ഒരു ഒഴിവാണുള്ളത്, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
ഒന്നാം ക്ലാസോടെ ബി.ടെക്. (ഐ.ടി./കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ എം.സി.എ. ബിരുദം, ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം എന്നിവയാണ് പ്രധാന യോഗ്യതകൾ. ഐ.ടി. മേഖലയിലെ പ്രമുഖ കമ്പനികളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

മെയ് 1-ന് ഉയർന്ന പ്രായപരിധി 41 വയസ്സും പ്രവൃത്തിപരിചയം അഞ്ച് വർഷവുമാണ്. പത്താം ശമ്പള പരിഷ്കരണ പ്രകാരം 42,500 മുതൽ 87,000 വരെ പ്രതിമാസ ശമ്പളം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം ലഭിക്കും. തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, കമ്പ്യൂട്ടർ പ്രാവീണ്യ പരീക്ഷ, ഗ്രൂപ്പ് ചർച്ച, പ്രാവീണ്യ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ വഴിയോ ഇവയുടെ ഏതെങ്കിലും സംയോജനത്തിലൂടെയോ ആകാം. അന്തിമ തീരുമാനം കെ-സ്പേസിനോ സി.എം.ഡി.ക്കോ പൂർണ്ണമായി നിക്ഷിപ്തമാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/05/Notification-Final.pdf
സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ
ഗ്രാജ്വേറ്റ് എൻജിനീയറുടെ ഒഴിവ്
കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ഗ്രാജ്വേറ്റ് എൻജിനിയർ സേഫ്റ്റി തസ്തികയിൽ ഒബിസി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. ഫയർ ആൻഡ് സേഫ്റ്റിയിൽ ബി.ടെക്/ബി.ഇ/എം.ടെക്/എം.ഇ ഫസ്റ്റ് ക്ലാസ് വിജയമാണ് യോഗ്യത. ശമ്പള സ്കെയിൽ 25000 രൂപ. പ്രായ പരിധി 01.01.2025 ന് 41 വയസ് കവിയാൻ പാടില്ല.
യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 22 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗാസ്ട്രോഎന്ററോളജി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മേയ് 30 ഉച്ചയ്ക്ക് 2.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. സർജിക്കൽ ഗാസ്ട്രോഎന്ററോളജിയിൽ എംസിഎച്ച്/ഡിഎൻബിയും കേരള മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ഗസ്റ്റ് ലക്ചറർ ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗത്തിൽ 2026-27 വർഷത്തെ ഗസ്റ്റ് ലക്ചറർ ഒഴിവ്. പി.ജി, നെറ്റ്/പിഎച്ച്ഡി (മുൻഗണന) എന്നിവയുള്ള, ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മെയ് 25ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.












Click it and Unblock the Notifications