Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികവർഗ വികസന വകുപ്പില്‍ നിരവധി ഒഴിവുകള്‍; 1 ലക്ഷം വരെ ശമ്പളം: പരീക്ഷയില്ല

കേരള സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് (STDD) കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സംസ്ഥാന, ജില്ലാ തലങ്ങളിൽ വനാവകാശ നിയമ (FRA) യൂണിറ്റ് സെല്ലിൽ നിയമിക്കും.

സംസ്ഥാന തല ഒഴിവുകൾ

പ്രോഗ്രാം കോ-ഓർഡിനേറ്റർ

  • യോഗ്യത: സോഷ്യോളജി, സോഷ്യൽ വർക്ക്, ഫോറസ്റ്റ് മാനേജ്മെന്റ്, അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലകളിൽ ബിരുദാനന്തര ബിരുദം. ഐടി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ അടിസ്ഥാന പരിജ്ഞാനം. പട്ടികവർഗ ക്ഷേമ മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ സൂപ്പർവൈസർ തലത്തിലുള്ള പരിചയം അല്ലെങ്കിൽ സർക്കാർ മേഖലയിൽ FRA പ്രോഗ്രാം നടപ്പാക്കുന്നതിൽ പ്രവൃത്തിപരിചയം.
  • ശമ്പളം: പ്രതിമാസം ₹1,00,000
  • പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.

it-job

ഐടി എക്സ്പർട്ട്

  • യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ എം.എസ്.സി/എം.എ, അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് ബി.ഇ/എം.ഇ. ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. വൻതോതിലുള്ള ഡാറ്റാ പ്രോസസിങ്, മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം. സർക്കാർ സംവിധാനങ്ങളിൽ ഡാറ്റാ നിരീക്ഷണം, ജിഐഎസ് (GIS) പരിജ്ഞാനം എന്നിവ അഭികാമ്യം.
  • ശമ്പളം: പ്രതിമാസം ₹75,000
  • പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.

എംഐഎസ് അസിസ്റ്റന്റ്

  • യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ ബി.എസ്.സി/ബി.എ. ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. വൻതോതിലുള്ള ഡാറ്റാ പ്രോസസിങ്, മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.
  • ശമ്പളം: പ്രതിമാസം ₹30,000
  • പ്രായപരിധി: 35 വയസ്സിന് മുകളിൽ പാടില്ല.

ജില്ലാ തല ഒഴിവുകൾ (ഓരോ തസ്തികയിലും 12 ഒഴിവുകൾ)

FRA കോ-ഓർഡിനേറ്റർ

  • യോഗ്യത: സോഷ്യൽ സയൻസ്, സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം. ഗ്രാമീണ വികസനം, പട്ടികവർഗ ക്ഷേമ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം അഭികാമ്യം.
  • ശമ്പളം: പ്രതിമാസം ₹35,000
  • പ്രായപരിധി: 35 വയസ്സിന് മുകളിൽ പാടില്ല.

എംഐഎസ് അസിസ്റ്റന്റ്/അസിസ്റ്റന്റ് FRA

  • യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസ് എന്നിവയിൽ ബി.എസ്.സി/ബി.എ. ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. വൻതോതിലുള്ള ഡാറ്റാ പ്രോസസിങ്, മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
  • ശമ്പളം: പ്രതിമാസം ₹25,000
  • പ്രായപരിധി: 35 വയസ്സിന് മുകളിൽ പാടില്ല.

നിയമന വ്യവസ്ഥകൾ

നിയമനം ഒരു വർഷത്തേക്കാണ്. എന്നാൽ, ഉദ്യോഗാർഥിയുടെ പ്രകടനവും ആവശ്യകതയും അനുസരിച്ച് കാലാവധി നീട്ടാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ള ഉദ്യോഗാർഥികൾ സിവിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ പട്ടികവർഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പർ: 0471-2303229, 1800-425-2312 (ടോൾ ഫ്രീ).

താൽക്കാലിക ഒഴിവ്

തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ സ്കൂൾ ഓഫ് ആർക്കിടെക്ചർ & പ്ലാനിങ് വിഭാഗത്തിൽ നിലവിലുള്ള Draftman CAD Architecture Grade II ഒഴിവ് നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂലൈ 28ന് രാവിലെ 10ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in .

കിറ്റ്‌സിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിൽ (കിറ്റ്സ്‌) താത്കാലിക അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്‌ പ്രൊഫസർ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ എം.ബി.എ.(ട്രാവല്‍ ആന്റ് ടൂറിസം) / എം.ടി.ടി.എം. / എം.ടി.എ. / ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, UGC-NET യോഗ്യതയും ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

പിഎച്ച്ഡികാര്‍ക്ക്‌ മുന്‍ഗണന ലഭിക്കും. പ്രായം 01.01.2025-ല്‍ 50 വയസ്സ്‌ കവിയരുത്‌. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ "ഡയറക്ടര്‍, കിറ്റ്സ്‌, തൈക്കാട്, തിരുവനന്തപുരം - 14" എന്ന വിലാസത്തില്‍ ആഗസ്റ്റ് 5 ന് മുന്‍പായി ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, ഫോണ്‍: 0471-2327707 / 2329468.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+