കെ ഫോണിൽ ജോലി ഒഴിവ്; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം, 30,000 ശമ്പളം
കെഫോണിൽ ജോലി ഒഴിവ്. കരാർ നിയമനമാണ്. ജില്ലാ ടെലികോം എക്സിക്യൂട്ടീവ് തസ്തികയിലാണ് ഒഴിവ്. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ 3 വർഷത്തോളം കരാർ നീട്ടി നൽകും. യോഗ്യത, ശമ്പളം അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ഒരു ഒഴാണ് ഉള്ളത്. ബിഇ/ ഇസിഇ/ഇഇഇ / ഇഐഇ ബ്രാഞ്ചിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ അല്ലെങ്കിൽ ബി ടെക്. ടിഎസ്പി അല്ലെങ്കിൽ ഐഎസ്പി സ്ഥാപനങ്ങളിൽ ഒഎഫ്സി / യൂട്ടിലിറ്റി / ടെലികോം ഡിവൈസുകളുടെ ഓപ്പറേഷൻ മെയിന്റനൻസിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം വേണം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഇതിനൊപ്പം എസ്‌എൽഎ അധിഷ്ഠിത ഇൻസെന്റീവ് ആയി പ്രതിമാസം 10,000 രൂപ വരെ ലഭിക്കും. അവസാന തീയതി ഒക്ടോബർ ഒന്ന് ആണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://cmd.kerala.gov.in/wp-content/uploads/2026/09/Notification-KFON-DTE-Recruitment-v2.pdf
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും ഒഴിവ്
പ്രിൻസിപ്പൽ തസ്തികയിലാണ് ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി ബിരുദം വേണം. കൂടാതെ ബാച്ചിലേഴ്സിലോ മാസ്റ്റ്േഴ്സിലോ ഫസ്റ്റ് ക്ലാസോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ വേണം പ്രൊഫസർ / കോ-സൂപ്പർവൈസർ ആയി കുറഞ്ഞത് 2 പേർക്കെങ്കിലും പിഎച്ച്ഡി ഗൈഡായുള്ള പ്രവർത്തനം അഭികാമ്യം.
അധ്യാപനം / ഗവേഷണം / ഇൻഡസ്ട്രി മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതിൽ കുറഞ്ഞത് 3 വർഷമെങ്കിലും പ്രൊഫസർ തസ്തികയ്ക്ക് തുല്യമായ തസ്തികയിൽ ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള പ്രായപരിധി 65 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,50,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 നാണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://cmd.kerala.gov.in/wp-content/uploads/2026/09/15-09-2026-Notification_KSID-1.pdf
വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ ഗവ. കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറുടെ തസ്‌തികയിലേക്ക് താത്കാലിക നിയമനം നടത്താൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ എം.ടെക്ക്, മാത്തമാറ്റിക്സ്- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും. വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ 22 രാവിലെ 9.30ന് ഉദ്യോഗാർത്ഥികൾ കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.cempunnapra.org. ഫോൺ: 0477-2267311, 9846597311.
അതിഥി അധ്യാപക നിയമനം
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യതയുമുള്ളവരും, കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെയോ ഡെപ്യൂട്ടി ഡയറക്ടറുടെയോ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 22-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04662212223.


Click it and Unblock the Notifications
