Get Updates
Get notified of breaking news, exclusive insights, and must-see stories!

കിഫ്ബിയിൽ വീണ്ടും ഒഴിവ്; 35000 രൂപ വരെ ശമ്പളം..സർക്കാർ സ്ഥാപനങ്ങളിൽ വേറേയും നിരവധി ഒഴിവുകൾ

കിഫ്ബി സഹായ പദ്ധതികളുടെ സാങ്കേതിക സമിതിയിൽ ഒഴിവ്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.)വഴിയാണ് നിയമനം. ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (എം.ഇ.പി.-മെക്കാനിക്കൽ) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദവും, എച്ച്.വി.എ.സി (HVAC), ഫയർഫൈറ്റിംഗ് മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് ഈ തസ്തികയിലേക്കുള്ള യോഗ്യതകൾ. പ്രതിമാസം 37,500 രൂപ ഏകീകൃത ശമ്പളം ലഭിക്കും. പ്രായപരിധി 2026 ജനുവരി 21-ന് 35 വയസ്സിൽ കൂടരുത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/01/KIIFB_HFW-TC-Notification.pdf

job-main-jpg-

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ അഭിമുഖം

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറെ നിയമിക്കുന്നതിന് ജനുവരി 30ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: ഡിപ്ലോമ/ഡിഗ്രി ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്. പ്രവൃത്തി പരിചയം അഭികാമ്യം. ആധാര്‍ കാര്‍ഡ്, അസല്‍ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2365367.

കെയര്‍ പ്രൊവൈഡര്‍ നിയമനം

സാമൂഹികനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി സദനത്തില്‍ കരാറടിസ്ഥാനത്തില്‍ പുരുഷ കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നതിന് ജനുവരി 31ന് രാവിലെ 10.30ന് അഭിമുഖം നടക്കും. യോഗ്യത: എട്ടാംക്ലാസ്. പ്രായപരിധി: 50 വയസ്സ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2355698.

സോഷ്യോളജിസ്റ്റ് നിയമനം

വനം വകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷനിലെ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയിലേക്ക് സോഷ്യോളജിസ്റ്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ആറിന് വൈകിട്ട് നാലിനകം [email protected], [email protected] ലോ, നേരിട്ടോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.forest.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 203428.

അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ജനുവരി 27 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യരായ താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലുമായി രാവിലെ 10 ന് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in.

കായംകുളം ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കായംകുളം ഗവ. ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ട്രര്‍ നിയമനം നടത്തുന്നു.

യോഗ്യത കമ്പ്യൂട്ടർ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റൻ്റ് ട്രേഡില്‍ എന്‍.റ്റി.സിയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/കമ്പ്യൂട്ടർ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ യു.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പിജിഡിസിഎ/എൻഐഇഎൽഐടി എ ലെവൽ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടർ സയന്‍സ്/കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനിയറിംഗില്‍ ഡിഗ്രിയും/അല്ലെങ്കില്‍ കമ്പ്യൂട്ടർ സയന്‍സ്/കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷൻ.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് ശനിയാഴ്ച്ച രാവിലെ 11ന് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കായംകുളം ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പൽ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. ഫോൺ: 0479-2442900.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+