കിലയിൽ അസിസ്റ്റൻ്റ് ട്രെയിനിംഗ് കോഡിനേറ്റർ ഒഴിവ്: 65000 രൂപ ശമ്പളം..അപേക്ഷിക്കാം

കിലയിൽ അസിസ്റ്റൻ്റ് ട്രെയിനിംഗ് കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്. താത്കാലിക നിയമനമാണ്. നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം.

എംബിഎ / എഞ്ചിനിയറിംഗ് ബിരുദം / സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം /എച്ച്ആറിൽ ബിരുദാനന്തര ബിരുദം/ഡെവലെപ്മെന്റ് സ്റ്റഡീസ്/ ലോക്കൽ ഡെലവലെപ്മെൻറ്, എൻവിയോണ്‍മെൻ്റൽ സ്റ്റഡീസ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. രണ്ട് വർഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം. എംഎസ് വേഡ്, എംഎസ് എക്സെൽ, എംഎസ് പവർ പോയിൻ്റ് എന്നിവയിൽ അറിവുണ്ടായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും നന്നായി ആശയവിനിമയം നടത്താൻ അറിയണം.

job2-4

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 65000 രൂപയാണ് ശമ്പളമായി ലഭിക്കുക. സപ്റ്റംബർ 30 നാണ് അഭിമുഖം നടക്കുക. തിരുവനന്തപുരം കെഎസ്ഡബ്ല്യുഎംപി പ്രൊജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിൽ വെച്ചാണ് അഭിമുഖം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.kila.ac.in/wp-content/uploads/2026/09/2023-3707-HQ-3.pdf

നിഷിൽ ജോലി ഒഴിവ്

നിഷിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിൽ ഒഴിവ്. ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ആകെ രണ്ട് ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 34,180 രൂപയാണ് പ്രതിമാസ സ്റ്റൈപ്പൻ്റ് ആയി ലഭിക്കുക. [email protected] എന്ന മെയിലിലേക്കാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://nish.ac.in/images/general/career/Clinical_Supervisor_OT_.pdf

താത്കാലിക നിയമനം

എറണാകുളം; പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വകുപ്പ് ഡയറക്ടറേറ്റിൽ മൂന്നും കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ ഓഫീസുകളിൽ ഒന്നു വീതവും പരമാവധി 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമിക്കുന്നത്. അപേക്ഷ ഫോമും വിജ്ഞാപനവും https://egrants.kerala.gov.in/ ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളിൽ ഇ-മെയിൽ ആയോ നേരിട്ടോ നൽകാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30 വൈകിട്ട് അഞ്ച് വരെ. വിലാസം: ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ രണ്ടാം നില, കാക്കനാട്, -682030, കൂടുതൽ വിവരങ്ങൾക്ക് :ഫോൺ : 0484 - 2983130,[email protected]

ഓവർസിയർ നിയമനം

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് രണ്ട് ഓവര്‍സിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചോറ്റാനിക്കര നിവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. മിനിമം രണ്ട് വര്‍ഷത്തെ ഐ.ടി.ഐ/ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / സിവില്‍ എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യത. ഇമെയിൽ: [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma