കിൻഫ്രയിൽ ജോലി ഒഴിവ്: ഈ യോഗ്യയുണ്ടോ? 30,000 രൂപ ശമ്പളം വാങ്ങാം..വിവരങ്ങൾ

കിൻഫ്രയിൽ ജോലി ഒഴിവ്. പ്രൊജക്ട് മാനേജ്മെ്റ് എക്സിക്യൂട്ടീവ്, (സിവിൽ), പ്രൊജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് (ജനറൽ) തസ്തികയിലാണ് ഒഴിവ്. രണ്ട് വർഷത്തേക്ക് കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

പ്രൊജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് (സിവിൽ)- ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. സിവിൽ എഞ്ചിനിയറിംഗിൽ ബി.ടെക്, എംബിഎ എന്നിവയാണ് യോഗ്യത. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപയാണ് ശമ്പളം. ഉയർന്ന പ്രായപരിധി 30 വയസാണ്.

jobki2

പ്രൊജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് -മൂന്ന് ഒഴിവുകൾ ഉണ്ട്. ബിരുദവും എംബിഎയുമാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസാണ്. 30,000 രൂപ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/10/KINFRA-PME-Civil-PME-General-Notification-final.pdf

കേരള കാർഷിക സർവ്വകലാശാലയിൽ ഒഴിവ്

സർവ്വകലാശാലയിലെ മെയിൻ ക്യാമ്പസിലെ സ്റ്റുഡന്റ്സ് ഫിറ്റ്നസ് സെന്റർ കം പവിലിയനിലേക്ക് ജിം ഇൻസ്ട്രക്ടർ തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

യോഗ്യത- എക്സേർസൈസ് സയൻ്റസ്/എക്സേർസൈസ് ഫിസിയോളജി യിൽ ബിരുദം നേടിയിരിക്കണം. കുറഞ്ഞത് 2 വർഷമെങ്കിലും ഏതെങ്കിലും അംഗീകൃത ജിമ്മിൽ പ്രവർത്തി പരിചയവും വേണം അല്ലെങ്കിൽ ദേശീയ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫിറ്റ്നസ് ട്രെയിനർ കോച്ച് സർട്ടിഫിക്കറ്റ് / ജിം ട്രെയിനർ കോഴ്സ് സർട്ടിഫിക്കറ്റ് / ഫിറ്റ്നസ് മാനേജ്മെന്റ് കോഴ്സ് സർട്ടിഫിക്കറ്റ് പൂർത്തിയാക്കുകയും കുറഞ്ഞത് 2 വർഷമെങ്കിലും ഏതെങ്കിലും അംഗീകൃത ജിമ്മിൽ പ്രവർത്തി പരിചയവും.

അതുമല്ലെങ്കിൽ ബി.പി.ഇ/ ബി.പി.എഡ്/ ബി.പി.ഇ.എസ് ഡിപ്ലോമ പൂർത്തിയാക്കിയവരും കേന്ദ്ര / സംസ്ഥാന ഗവൺമെന്റിന്റെ യു.ജി.സി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ജിം/ ഫിറ്റ്നസ് ഇൻസ്ട്രക്ടറുടെ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടിയവരും കുറഞ്ഞത് 2 വർഷമെങ്കിലും ഏതെങ്കിലും അംഗീകൃത ജിമ്മിൽ പ്രവർത്തി പരിചയവും വേണം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. നിയമന കാലാവധി 1 വർഷമാണ്. 26 നാണ് വാക്ക് ഇൻ ഇൻ്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് https://www.kau.in/sites/default/files/announcements/kaudsw.178.2026.dsw_a1.pdf

അധ്യാപക ഒഴിവ്: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് (CPAS) ന്റെ വിവിധ സെന്ററുകളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്, ഫിസിയോതെറാപ്പി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് CPAS-ന്റെ വെബ്‌സൈറ്റായ www.cpas.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2026 ഒക്‌ടോബർ 16. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma