കൊച്ചി വാട്ടർ മെട്രോയിൽ ജോലി ഒഴിവ്; 127 പേർക്ക് അവസരം..40,500 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കൂ
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ (50 ഒഴിവുകൾ), ബോട്ട് ഓപ്പറേറ്റർ (16), ടെർമിനൽ കൺട്രോളർ (20), ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) (1) എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓരോ തസ്തികകളിലേക്കും വേണ്ട യോഗ്യതകൾ, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ നോക്കാം
അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ (50 ഒഴിവുകൾ)
ശമ്പളം: 9200-22200. നിയമന സ്വഭാവം: ഒരു വർഷത്തെ നിശ്ചിതകാല കരാർ (പ്രകടനത്തെ ആശ്രയിച്ച് ദീർഘിപ്പിക്കാം). ആനുകൂല്യങ്ങൾ: ഇ.പി.എഫ്, ആരോഗ്യ/അപകട ഇൻഷുറൻസ്.
യോഗ്യതകൾ: പന്ത്രണ്ടാം ക്ലാസ്/പത്താം ക്ലാസ് (ഐ.ടി.ഐ സഹിതം); സാധുവായ സെറാങ് മാസ്റ്റർ ക്ലാസ് 3 സർട്ടിഫിക്കറ്റ് (ഐ.വി. റൂൾസ് 2022 അനുസരിച്ച്). അഭികാമ്യം: ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എന്നിവയിൽ ഐ.ടി.ഐ/ഡിപ്ലോമ.
പ്രവൃത്തിപരിചയം (2026 മാർച്ച് 31): കടലിലോ ഉൾനാടൻ കപ്പലുകളിലോ കുറഞ്ഞത് 6 വർഷം, അതിൽ 2 വർഷം സെറാങ്/മാസ്റ്റർ ക്ലാസ് 3 സർട്ടിഫിക്കേഷൻ ശേഷമുള്ള പരിചയം. ഉയർന്ന പ്രായപരിധി (2026 മാർച്ച് 1): 45 വയസ്സ് (സംവരണ ഇളവുകൾ ബാധകം). തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, രേഖാപരിശോധന, സാങ്കേതികക്ഷമതാ പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്, അഭിമുഖം, നീന്തൽ).

ബോട്ട് ഓപ്പറേറ്റർ (16 ഒഴിവുകൾ)
ശമ്പളം: 9200-22200. നിയമനം: ഒരു വർഷത്തെ നിശ്ചിതകാല കരാർ (പ്രകടനത്തെ ആശ്രയിച്ച് ദീർഘിപ്പിക്കാം). ആനുകൂല്യങ്ങൾ: ഇ.പി.എഫ്, ആരോഗ്യ/അപകട ഇൻഷുറൻസ്.
യോഗ്യതകൾ: പന്ത്രണ്ടാം ക്ലാസ്/പത്താം ക്ലാസ് (ഐ.ടി.ഐ സഹിതം); സാധുവായ എഞ്ചിൻ ഡ്രൈവർ ക്ലാസ് 2 സർട്ടിഫിക്കറ്റ് (ഐ.വി. റൂൾസ് അനുസരിച്ച്); സാധുവായ സെറാങ്/മാസ്റ്റർ ക്ലാസ് 3 സർട്ടിഫിക്കറ്റ് (ഐ.വി. റൂൾസ് 2022 അനുസരിച്ച്). അഭികാമ്യം: ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എന്നിവയിൽ ഐ.ടി.ഐ/ഡിപ്ലോമ.
പ്രവൃത്തിപരിചയം (2026 മാർച്ച് 31): കടലിലോ ഉൾനാടൻ ജലയാനങ്ങളിലോ കുറഞ്ഞത് 6 വർഷം, അതിൽ 2 വർഷം എഞ്ചിനിയർ ഡ്രൈവർ ക്ലാസ് 2 / ബോട്ട് എഞ്ചിനീയർ / ഓപ്പറേറ്റർ സർട്ടിഫിക്കേഷൻ ശേഷമുള്ള പരിചയം. ഉയർന്ന പ്രായപരിധി (2026 മാർച്ച് 1): 45 വയസ്സ് (സംവരണ ഇളവുകൾ). തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, രേഖാപരിശോധന, സാങ്കേതികക്ഷമതാ പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്, അഭിമുഖം, നീന്തൽ).
ടെർമിനൽ കൺട്രോളർ (20 ഒഴിവുകൾ)
ശമ്പളം: 10750-29000. നിയമനം: ഒരു വർഷത്തെ നിശ്ചിതകാല കരാർ (പ്രകടനത്തെ ആശ്രയിച്ച് ദീർഘിപ്പിക്കാം). ആനുകൂല്യങ്ങൾ: ഇ.പി.എഫ്, ആരോഗ്യ/അപകട ഇൻഷുറൻസ്.
യോഗ്യതകൾ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/കമ്പ്യൂട്ടർ സയൻസ്/ഐടി എന്നിവയിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ. സമാന വിഷയങ്ങളിൽ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബി.ടെക് ബിരുദവും പരിഗണിക്കും.
പ്രവൃത്തിപരിചയം (2026 മാർച്ച് 31): ബോട്ട്/ഷിപ്പ് ഓപ്പറേഷൻ/മെയിന്റനൻസ്/കൺസ്ട്രക്ഷൻ, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് (ITS), ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സിസ്റ്റംസ് (AFC), ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയം. ബി.ടെക് ബിരുദക്കാർക്ക് 3 വർഷവും, ഡിപ്ലോമക്കാർക്ക് 5 വർഷവും യോഗ്യതാനന്തര പരിചയം നിർബന്ധം.
ഉയർന്ന പ്രായപരിധി (2026 മാർച്ച് 1): 35 വയസ്സ് (സംവരണ ഇളവുകൾ). തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും/അല്ലെങ്കിൽ അഭിമുഖവും.
ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) (1 ഒഴിവ്)
നിയമനം: നിശ്ചിതകാല കരാർ. ശമ്പളം: 19000-40500.
യോഗ്യതകൾ: സിഎ/സിഎംഎ/ഐസിഡബ്ല്യുഎ അല്ലെങ്കിൽ സിഎ (ഇന്റർ)/സിഎംഎ (ഇന്റർ), കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം.
പ്രവൃത്തിപരിചയം (2026 മാർച്ച് 31): സിഎ/സിഎംഎ/ഐസിഡബ്ല്യുഎ യോഗ്യതയുള്ളവർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ സ്വകാര്യ കമ്പനികളിലോ അക്കൗണ്ടിംഗ്/ഓഡിറ്റിംഗ്/ഫിനാൻസ് എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ യോഗ്യതാനന്തര പരിചയം (പരിശീലന കാലയളവ് ഒഴികെ) നിർബന്ധമാണ്.
സിഎ (ഇന്റർ)/സിഎംഎ (ഇന്റർ) അല്ലെങ്കിൽ കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയവർക്കാകട്ടെ, സമാന സ്ഥാപനങ്ങളിൽ അക്കൗണ്ടിംഗ്/ഓഡിറ്റിംഗ്/ഫിനാൻസ് മേഖലകളിൽ കുറഞ്ഞത് 8 വർഷത്തെ യോഗ്യതാനന്തര പരിചയം (പരിശീലന കാലയളവ് ഒഴികെ) വേണം.
മുൻഗണന: സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ പരിചയമുള്ളവർക്ക്. ഉയർന്ന പ്രായപരിധി (2026 മാർച്ച് 1): 42 വയസ്സ് (സംവരണ ഇളവുകൾ). തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയോ/അല്ലെങ്കിൽ അഭിമുഖമോ. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 കൂടുതൽ വിവരങ്ങൾക്ക് https://kochimetro.org/careers/site_media/notifications/204.pdf












Click it and Unblock the Notifications