Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി വിമാനത്താവളത്തില്‍ 208 ഒഴിവ്: പത്താംക്ലാസുകാർക്കും അവസരം, മികച്ച ശമ്പളവും

ഒരു ജോലി അന്വഷിക്കുന്നവരാണോ നിങ്ങള്‍, അല്ലെങ്കില്‍ മെച്ചപ്പെട്ട മറ്റൊരു ജോലിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കായി ഇതാ മികച്ച തൊഴില്‍ അവസരവുമായി എ ഐ എർപോർട്ട് സർവ്വീസ് രംഗത്ത് വന്നിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തിലേക്കാണ് റിക്രൂട്ട്മെന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആകെ 208 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ആദ്യ ഘട്ടത്തില്‍ നടക്കുക. ആവശ്യമെങ്കില്‍ ഇത് പിന്നീട് നീട്ടി നല്‍കും. ഇത് പൂർണ്ണമായും കമ്പനിയുടെ അധികാര പരിധിയിലുള്ള കാര്യമായിരിക്കും. പരീക്ഷയില്ലാത്തെ വാക് ഇന്‍ ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയം.

kochi-airport-

ഹാന്‍ഡിമാന്‍, ഹാന്‍ഡി വുമണ്‍, റാംപ് സർവ്വീ എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. ഒരോ ഒഴിവുകളിലേക്കും വേണ്ട യോഗ്യത, ശമ്പളം പ്രായ പരിധി എന്നിവ താഴെ വിശദമായി നല്‍കുന്നു.

ഹാന്‍ഡിമാന്‍/ ഹാന്‍ഡി വുമണ്‍

ഒഴിവ്-201
ശമ്പളം: 18,840 രൂപ
യോഗ്യത: പത്താം ക്ലാസ് വിജയവും ഹിന്ദി, ഇംഗ്ലീഷ് ഭാഷ ർകളിൽ പ്രാവീണ്യവും.
പ്രായം: 28 കവിയരുത്.
വാക്-ഇൻ തിയതി: ഒക്ടോബർ 7

റാംപ് സർവീസ് എക്സിക്യുട്ടിവ്

ഒഴിവ്-3
ശമ്പളം: 24,690 രൂപ
യോഗ്യത: ത്രിവത്സര ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ). അല്ലെ ങ്കിൽ ത്രിവത്സര ഐ ടി ഐയും എൻ സി ടി വി ടി യും (ഓട്ടോ ഇലക്ട്രിക്കൽ (മോട്ടോർ വെഹി ക്കിൾ/ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ), എം എം വി ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.

പ്രായം: 28 കവിയരുത്.
വാക്-ഇൻ തിയതി: ഒക്ടോബർ 5

യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ

ഒഴിവ്-4
ശമ്പളം: 21,270 രൂപ
യോഗ്യത: പത്താം ക്ലാസ് വിജയവും എച്ച് എം വിഡ്രൈവിങ് ലൈസൻസും.
പ്രായം: 28 കവിയരുത്
വാക്-ഇൻ തിയതി: ഒക്ടോബർ 5.

എല്ലാ തസ്തികകളിലും ഉയർന്ന പ്രായപരിധയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് അനുവദിക്കും.

അപേക്ഷ ഫീസ്

500 രൂപയാണ് അപേക്ഷ ഫീസ് AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം (എസ് സി, എസ് ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ബാധകമല്ല).

അഭിമുഖം നടക്കുന്ന സ്ഥലം

Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor. Angamaly, Ernakulam, Kerala, Pin-683572.
വിശദവിവരങ്ങളും അപേക്ഷാഫോമും www.aiasl.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പു കളും സഹിതം അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ www.aiasl.in സന്ദർശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+