കൊച്ചിൻ പോർട്ടിൽ ഇതാ വീണ്ടും ഒഴിവുകൾ; ഈ യോഗ്യത ഉണ്ടെങ്കിൽ ശമ്പളം 2,00,000 വരെ..അപേക്ഷിക്കാം
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ വീണ്ടും ഒഴിവ്. മറൈൻ എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ (സിവിൽ), ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്) എന്നീ ക്ലാസ്-1 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23 ആണ്. തസ്തികകൾ, യോഗത്യ, ശമ്പളം തുടങ്ങിയ വിവരങഅങൾ നോക്കാം
മറൈൻ എഞ്ചിനീയർ: 70,000-2,00,000 രൂപ ശമ്പള സ്കെയിലിൽ 5 ഒഴിവുകളാണുള്ളത് (1 ST, 2 SC, 2 UR). ഉയർന്ന പ്രായപരിധി 40 വയസ്സാണ്. മർച്ചന്റ് ഷിപ്പിംഗ് ആക്ട്, 1958 പ്രകാരമുള്ള MOT ഫസ്റ്റ് ക്ലാസ് മോട്ടോർ സർട്ടിഫിക്കറ്റോ മറൈൻ എഞ്ചിനീയർ ഓഫീസർ ക്ലാസ് I സർട്ടിഫിക്കറ്റോ നിർബന്ധമാണ്. വിദേശ കപ്പലുകളിൽ ചീഫ് എഞ്ചിനീയർ/സെക്കൻഡ് എഞ്ചിനീയറായി ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

സൂപ്രണ്ടിംഗ് എഞ്ചിനീയർ (സിവിൽ): 60,000-1,80,000 രൂപ ശമ്പള സ്കെയിലിൽ ഒരു ജനറൽ ഒഴിവ് ലഭ്യമാണ്; പ്രായപരിധി 40 വയസ്സ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം ആവശ്യമാണ്. വ്യാവസായിക/വാണിജ്യ/സർക്കാർ സ്ഥാപനങ്ങളിൽ പ്ലാനിംഗ്, നിർമ്മാണം, രൂപകൽപ്പന, പരിപാലനം എന്നിവയിൽ ഒമ്പത് വർഷത്തെ എക്സിക്യൂട്ടീവ് പ്രവൃത്തിപരിചയവും (പോർട്ട്/മറൈൻ ഘടനകളിലെ പരിചയം അഭികാമ്യം) ഉണ്ടായിരിക്കണം.
ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്): 50,000-1,60,000 രൂപ ശമ്പള സ്കെയിലിൽ ഒരു ജനറൽ ഒഴിവുണ്ട്; പ്രായപരിധി 35 വയസ്സ്. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് ബിരുദവും, ഡാറ്റ ശേഖരണം/സമാഹരണം/വിശകലനം, അല്ലെങ്കിൽ ഫീൽഡ് സർവേകൾ ഉൾപ്പെടെയുള്ള പ്ലാനിംഗ് മേഖലയിൽ അഞ്ച് വർഷത്തെ എക്സിക്യൂട്ടീവ് പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഓപ്പറേഷണൽ റിസർച്ച് എന്നിവയിലുള്ള പി.ജി./ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.cochinport.gov.in/sites/default/files/2026-01/Web%20Notification%20Final%20Cl.I%2020.01.2026_1.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഡ്രൈവര്‍ നിയമനം
മലപ്പുറം; സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 11ന് കോളേജില്‍ വെച്ച് നടക്കും. 10-ാം ക്ലാസ് പാസ്, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (ഇതില്‍ 5 വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം) എന്നീ യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഒന്‍പതിനകം പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍.ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്‍-676103 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-0494 2580048.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐ.യിൽ മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്‌സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് വിശ്വകർമ കാറ്റഗറിയിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്‌സിൽ ബി.വോക്ക്/ ഡിഗ്രി/ രണ്ട് വർഷ ഡിപ്ലോമ/ ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വോക്കേഷണൽ)/ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ - 04712459255.
-
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
കോട്ടണ്‍ വസ്ത്രങ്ങള്‍ നിറം മങ്ങാതെ സൂക്ഷിക്കാം; അലക്കുമ്പോഴുള്ള ഈ അബദ്ധങ്ങള്‍ ഒഴിവാക്കൂ -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications