Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ ജോലി നോക്കുകയാണോ? പത്താംക്ലാസും ഐടിഐയും കഴിഞ്ഞവർക്ക് അവസരം; ശമ്പളം അറിയാം

കൊച്ചിൻ ഷിപ്പ്യാഡിൽ ഇതാ വീണ്ടും നിരവധി ഒഴിവുകൾ. വാക്മെൻ കാറ്റഗറിയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 224 പേർക്കാണ് അവസരം. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷിക്കാനുള്ള അവസാന തീയതി, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.

ഫാബ്രിക്കേഷൻ അസിസ്റ്റന്റ്- ഷീറ്റ് മെറ്റൽ വർക്കർ (42), വെൽഡൽ (2)തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി നേടിയിരിക്കണം. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്.

jobsne-

ഔട്ട്ഫിറ്റ് അസിസ്റ്റന്റ്-ഡീസൽ മെക്കാനിക്ക് , മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, പ്ലംബർ (20), പെയിന്റർ (17), ഇലക്ട്രീഷ്യൻ (36), ഇലക്ട്രോണിക് മെക്കാനിക്ക് (32), ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ഷിപ്പ്റൈറ്റ് വുഡ്, മെഷിനിസ്റ്റ് (13), ഫിറ്റർ (1) എന്നിങ്ങനെയാണ് ഒഴിവുകൾ. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി നേടിയിരിക്കണം. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ച് വർഷത്തേക്കാണ് നിയമനം ലഭിക്കുക. 23,300 രൂപയാണ് ശമ്പളമായി ലഭിക്കുക. ഇതുകൂടാതെ ഓവർ ടൈമിന് മാസം 5830 രൂപ വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/948d142c6861273b38ae0fa3feb29990.pdf

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ ‌‌

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പവര്‍ ലോണ്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പവര്‍ ലോണ്‍ട്രി ഓപ്പറേറ്റര്‍ കം ധോബി തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 20 ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. എസ്എസ്എല്‍സി, ഐറ്റിസി (ഇലക്ട്രീഷ്യന്‍), രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം 10.30 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, മറ്റ് അനുബന്ധ രേഖകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനറല്‍ ആശുപത്രി ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0477-2253324.

സമഗ്രശിക്ഷാ കേരളത്തില്‍ ഒഴിവുകള്‍

സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2024-25 അധ്യയനവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പമെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം സമഗ്രശിക്ഷാ കേരളം ആലപ്പുഴ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ രജിസ്റ്റേഡ് തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ssakerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0477-2239655. വിലാസം: ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരള, ആലപ്പുഴ, ഗവ. മുഹമ്മദന്‍സ് ബോയ്‌സ് എച്ച് എസ് എസ് ആലപ്പുഴ കോമ്പൗണ്ട്, സിവില്‍ സ്റ്റേഷന്‍ വാര്‍ഡ്, ആലപ്പുഴ -688001.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+