Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ ജോലി ഒഴിവ്; ടൂറിസം മിഷനിൽ കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്..ഇപ്പോൾ അപേക്ഷിക്കാം

കൊച്ചിയിലെ ഐസിഎആർ-സിഐഎഫ്ടി ഫിഷ് പ്രോസസിംഗ് വിഭാഗത്തിൽ കോൺട്രാക്ച്വൽ വർക്കർമാകുടെ ഒഴിവ്. രണ്ട് ഒഴിവുകളാണ് ഉള്ളത്. കരാർ കാലാവധി മൂന്ന് വർഷമാണ്. യോഗ്യത, ശമ്പളം, അഭിമുഖം തുടങ്ങിയ വിവരങ്ങൾ അറിയാം.

കരാർ തൊഴിലാളികൾക്ക് പ്രതിമാസം 12,000 രൂപ ഏകീകൃത വേതനമായി ലഭിക്കും. പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാനാകുക.‌മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായപരിധി 21-45 ഉം വയസിനിടയിൽ. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ അനുവദിക്കും. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും എസ്സി എസ്ടി വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

jobsne-1

അഭിമുഖം ‌ 21-ന് രാവിലെ 10:30-ന് നടക്കും. രജിസ്ട്രേഷൻ രാവിലെ 9:00-ന് ആരംഭിച്ച് 10:00-ന് അവസാനിക്കും.പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, സംവരണ വിഭാഗം എന്നിവ തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഏറ്റവും പുതിയ പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റയും (നിർദ്ദിഷ്ട ഫോർമാറ്റിൽ) സമർപ്പിക്കണം. അഭിമുഖത്തിന് മുമ്പായി അസൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് https://cift.res.in/uploads/userfiles/notification%20(4).pdf‌‌

ടൂറിസം മിഷനിൽ കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്

കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിലെ മിഷൻ കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. സാമ്പത്തിക ശാസ്ത്രം, സമൂഹശാസ്ത്രം, ടൂറിസം, ഗാന്ധിയൻ പഠനം, ഗ്രാമീണ വികസനം, സാമൂഹിക പ്രവർത്തനം, പരിസ്ഥിതി ശാസ്ത്രം, ദുരന്ത നിവാരണം എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ്

യോഗ്യത.

ടൂറിസം/റെസ്പോൺസിബിൾ ടൂറിസം/കമ്മ്യൂണിറ്റി ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിച്ച ലേഖനം/പ്രബന്ധം, കൂടാതെ യു ജി സി- ജെ ആർ എഫ്/ നെറ്റ്/ സെറ്റ് പാസായിരിക്കുന്നത് അഭികാമ്യമാണ്. സർക്കാർ വഴിയുള്ള റെസ്പോൺസിബിൾ ടൂറിസം പ്രോജക്റ്റുകൾ, കമ്മ്യൂണിറ്റി ശാക്തീകരണം, സാമ്പത്തിക വികസനം എന്നീ മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

റെസ്പോൺസിബിൾ ടൂറിസം പ്രവർത്തനപരിചയം, ഗവേഷണ പരിചയം, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം അനുഭവം എന്നിവയ്ക്കും മുൻഗണന ലഭിക്കും. പരമാവധി പ്രായപരിധി 50 വയസ്സ്‌ പ്രതിമാസ ശമ്പളം 30,000 ആയിരിക്കും.

ശ്രീചിത്രയിൽ ഒഴിവ്

തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) സീനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം.

ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, മെക്കാട്രോണിക്സ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിൽ എം.ടെക് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉപകരണങ്ങളുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും, ഫ്ലൂയിഡ് ഫ്ലോ സിമുലേഷൻ പഠനങ്ങളിലും, ഹാർഡ്‌വെയറുമായി സംയോജിപ്പിക്കുന്നതിലും പ്രവൃത്തിപരിചയം ആവശ്യമാണ്.

CSIR-NET, UGC NET, GATE എന്നിവയിലേതെങ്കിലും ഒരു ദേശീയ യോഗ്യതാ പരീക്ഷ പാസായിരിക്കണം. 3DCAD, സോളിഡ്‌വർക്ക്‌സ് അല്ലെങ്കിൽ സമാനമായ മോഡലിംഗ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള D3 മോഡലുകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, പൈത്തൺ, സിഗ്നൽ പ്രോസസ്സിംഗ്, ഇലക്ട്രോണിക്സ് ബോർഡ് ഡിസൈനിംഗ് എന്നിവയിലും പരിചയം ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ ഗവേഷണ പരിചയം അഭികാമ്യമാണ്. സിഗ്നൽ പ്രോസസ്സിംഗും ഹാർഡ്‌വെയറുമായി സംയോജിപ്പിക്കുക എന്നതാണ് പ്രധാന ജോലി.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 42,000/- കൂടാതെ 16 ശതമാനം എച്ച്ആർഎ ലഭിക്കും. 35 വയസാണ് ഉയർന്ന പ്രായപരിധി. നിലവിൽ ഒരു എസ്.ടി. ഒഴിവാണ് ഉള്ളത്. യോഗ്യരായ എസ്.ടി. വിഭാഗക്കാർ ഇല്ലാത്ത പക്ഷം ഒ.ബി.സി. വിഭാഗത്തിലുള്ളവരെയും, ഒ.ബി.സി. വിഭാഗക്കാരില്ലെങ്കിൽ ജനറൽ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. 2026 മാർച്ച് 31 വരെയാണ് പ്രാഥമിക നിയമന കാലാവധി. ഇത് 2027 ജനുവരി 23 വരെ അല്ലെങ്കിൽ പ്രോജക്റ്റ് തീരുന്നത് വരെ നീട്ടാൻ സാധ്യതയുണ്ട്.

അഭിമുഖം നവംബർ 25-ന് ഉച്ചയ്ക്ക് 02:00 മണിക്ക് നടക്കും. രാവിലെ 01:00 മണിക്ക് റിപ്പോർട്ട് ചെയ്യണം. വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ AMCHSS ബിൽഡിംഗിലാണ് അഭിമുഖം നടക്കുക. താൽപ്പര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് AMCHSS കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/H_2025-26_2309.pdf

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+