കൊച്ചിയിൽ ജോലി ഒഴിവ്; ശമ്പളം 46,000 രൂപ..ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കേണ്ടത് ഇങ്ങനെ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) കീഴിൽ സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്സ് മാനേജ്മെന്റിൽ (CIRM) കരാറടിസ്ഥാനത്തിൽ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ 3 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത: MCA അഥവാ ബി.ടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ്). അല്ലെങ്കിൽ, ഏതെങ്കിലും ബി.ടെക്കിന് കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ (PGDCA/തത്തുല്യം), അഥവാ ഡാറ്റാ പ്രോസസ്സിംഗ്/സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. എം.എസ്.സി (ഇലക്ട്രോണിക്സ്/ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) ആണെങ്കിൽ ഈ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്.

പ്രതിമാസ ഏകീകൃത വേതനം 46,230 രൂപ. 2026 ജനുവരി 1-ന് അപേക്ഷകരുടെ പ്രായം 18-നും 36-നും ഇടയിലായിരിക്കണം. പിന്നോക്ക വിഭാഗങ്ങൾക്കും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്കും നിലവിലുള്ള നിയമമനുസരിച്ച് വയസ്സിളവുകൾ ലഭിക്കും.
താല്പര്യമുള്ളവർ CUSAT വെബ്സൈറ്റായ recruit.cusat.ac.in വഴി ഫെബ്രുവരി 20-നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗം/ഒ.ബി.സി വിഭാഗക്കാർക്ക് 900/- ഉം, പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 185/- ഉം ആണ്.
ഓൺലൈൻ അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം, ഫെബ്രുവരി 27-നകം "Registrar, Administrative Office, Cochin University of Science and Technology, Kochi-22" എന്ന വിലാസത്തിൽ അയക്കണം. "Application for the post of Programmer in CIRM on contract basis" എന്ന് കവറിന് പുറത്ത് വ്യക്തമായി രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് https://recruit.cusat.ac.in/files/NOTIFICATION_409.pdf
സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ
മെഡിക്കല്‍ ഓഫീസര്‍-ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവതാലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് ഡി.ഡി.ടി/ ബി.എസ് സി ഡി, ടി യും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ ഉള്‍പ്പെടെയുള്ള അപേക്ഷ സഹിതം ജനുവരി 28 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ഓഫീസില്‍ എത്തണം. ഫോണ്‍- 04936 293811.
അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഫെബ്രുവരി രണ്ടിന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04936 203013.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications