കൊച്ചിയിലും കോഴിക്കോടും ജോലി ഒഴിവ്; 60000 രൂപ വരെ ശമ്പളം..ഈ യോഗ്യതയുണ്ടോ? ഇപ്പോൾ അപേക്ഷിക്കൂ
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇംപാക്ട് കേരളയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് ഒഴിവ്. എൻജിനീയറിങ്, ആർക്കിടെക്ചർ മേഖലകളിലാണ് ഒഴിവ്. ഒരു വർഷത്തേക്കുള്ള കരാർ കാലാവധി, പ്രോജക്റ്റിന്റെ ആവശ്യകതകളെയും ഉദ്യോഗാർത്ഥിയുടെ പ്രകടനത്തെയും ആശ്രയിച്ച് ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.
സിവിൽ വിഭാഗത്തിൽ സൈറ്റ് എഞ്ചിനീയർ/ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് ഡിപ്ലോമക്കാർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ബി.ടെക്/ബി.ഇ ബിരുദധാരികൾക്ക് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ഈ തസ്തികയിലേക്കുള്ള ശമ്പളം 21175 രൂപയാണ്.

അസിസ്റ്റന്റ് എഞ്ചിനീയർ/പ്രോജക്ട് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് ബി.ടെക്/ബി.ഇ/എം.ടെക്/എം.ഇ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രസ്തുത മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. 44,020 രൂപയാണ് ഈ തസ്തികയിലേക്കുള്ള ശമ്പളം.
രണ്ട് ആർക്കിടെക്റ്റ് ഒഴിവുകളുമുണ്ട്. സിറ്റി പ്ലാനിങ്, നഗര സൗന്ദര്യവൽക്കരണ പ്രോജക്റ്റുകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ആർക്കിടെക്ചർ ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഓട്ടോകാഡ്, ഫോട്ടോഷോപ്പ്, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട്, ഗൂഗിൾ സ്കെച് അപ്പ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. വിറെ, മാക്സ്വെൽ തുടങ്ങിയ റെൻഡറിംഗ് സോഫ്റ്റ്‌വെയറുകളിലുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കും.
മലയാളത്തിലും ഇംഗ്ലീഷിലും മികച്ച രേഖാമൂലമുള്ള ആശയവിനിമയ ശേഷി ആർക്കിടെക്റ്റ് തസ്തികയിലേക്ക് അത്യാവശ്യമാണ്. യോഗ്യതയും പ്രവൃത്തി പരിചയവും അനുസരിച്ച് പ്രതിമാസം 35,000 രൂപ മുതൽ 60,000 രൂപ വരെയാണ് ആർക്കിടെക്റ്റുമാർക്കുള്ള ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സി.വി സഹിതം 2025 ഒക്ടോബർ 27-ന് വൈകുന്നേരം 05:00 മണിക്ക് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് https://impactkerala.Isgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കുസാറ്റെക് ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന കുസാറ്റ്-ടിബിഐയിൽ റൂസ 2.0 പദ്ധതിയുടെ ഭാഗമായി ടെക്നിക്കൽ അസിസ്റ്റൻ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എൻജിനീയറിംഗ് അഥവാ അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി / ഡിപ്ലോമയും ത്രീ ഡി പ്രിൻ്റിംഗ്,ത്രീ ഡി സ്കാനിംഗ്,സിഎൻസി മെഷീൻ ഓപ്പറേഷൻ, റോബോട്ടിക്സ്, സോൾഡറിംഗ്, ഇലക്ട്രോണിക്/മെക്കാനിക്കൽ ഡിസൈൻ തുടങ്ങിയ മേഖലകളിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫാബ് അക്കാദമിയിൽ നിന്നുള്ള ഡിപ്ലോമ / സർട്ടിഫിക്കറ്റ്, കൂടാതെ ഫാബ്‌ലാബ് അനുബന്ധ പ്രവർത്തനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താൽപര്യമുള്ളവർ ഫാബ്‌ലാബ് അനുബന്ധ പ്രവർത്തനങ്ങളിലെ പരിചയവും മറ്റ് നേട്ടങ്ങളും അടങ്ങിയ വിശദമായ ബയോഡാറ്റ [email protected] എന്ന വെബ്സൈറ്റ് മുഖേന ഒക്ടോബർ 27ന് മുമ്പായി അപേക്ഷിക്കണം. ഫോൺ : 9895035587
എം എസ് പി ക്യാംപ് ഫോളോവര്‍ നിയമനം
മലബാര്‍ സ്പെഷ്യല്‍ പോലീസ് ബറ്റാലിയനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്യാംപ് ഫോളോവര്‍മാരുടെ (സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, ധോബി മുതലായവര്‍) നിലവിലുള്ള ഒഴിവിലേക്കും 2025-26 ശബരിമല, മണ്ഡല, മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പോലീസുകാര്‍ക്കുള്ള മെസ് നടത്തിപ്പ് ആവശ്യാര്‍ത്ഥം 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 28ന് രാവിലെ 10ന് എം എസ് പിയിൽ ആസ്ഥാനത്ത് വെച്ച് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം അപേക്ഷ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. തൊഴില്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും












Click it and Unblock the Notifications