കുസാറ്റില്‍ പത്താം ക്ലാസുകാര്‍ക്ക് അവസരം.. ശമ്പളം എത്രയെന്ന് കേട്ടോ?
കുസാറ്റ് ( കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ) സെക്യൂരിറ്റി ഗാര്‍ഡ് ജോലി ഒഴിവുകള്‍ നികത്തുന്നതിനുള്ള തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും ആവശ്യമായ യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ആകെ 19 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഒഴിവിന്റെ എണ്ണം പിന്നീട് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട് എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 30 ആണ്. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 7 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22240 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷകരുടെ പ്രായ പരിധി 01.01.2025 പ്രകാരം 56 വയസിന് താഴെയായിരിക്കണം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 900 രൂപയാണ് അപേക്ഷ ഫീസ്. എസ് സി / എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 185 രൂപയാണ് ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാം. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
എസ് എസ് എല്‍ സി പാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് വര്‍ഷത്തെ സൈനിക / സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് / ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് / സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് / ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് / ശാസ്ത്ര സീമ ബാല്‍ സര്‍വീസ് ഉള്ളവരും നല്ല ശാരീരികക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകര്‍.
അപേക്ഷിക്കേണ്ട വിധം
അപ്ലോഡ് ചെയ്ത അപേക്ഷ ഫോമിന്റെ ഒപ്പിട്ട ഹാര്‍ഡ് കോപ്പി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം 07.12.2025-നോ അതിന് മുമ്പോ 'രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കൊച്ചി - 22' എന്ന വിലാസത്തില്‍ 'കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്കുള്ള അപേക്ഷ' എന്ന കവറില്‍ എഴുതിയ മേല്‍വിലാസത്തോടൊപ്പം ലഭിക്കണം. വൈകിയതും പിഴവുള്ളതുമായ അപേക്ഷകള്‍ നിരസിക്കപ്പെടും.












Click it and Unblock the Notifications