Get Updates
Get notified of breaking news, exclusive insights, and must-see stories!

കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസറാകാം.. കരാര്‍ നിയമനം, ശമ്പളം എത്രയെന്ന് കേട്ടോ?

കുസാറ്റിന് (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫ. എന്‍.ആര്‍. മാധവമേനോന്‍ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച്ച് എത്തിക്സ് ആന്‍ഡ് പ്രോട്ടോക്കോള്‍സ് (ICREP) വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലാണ് പുതിയ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പവര്‍ഗ്രൂപ്പ് അമ്മ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ശ്വേത; 'എന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു'
പവര്‍ഗ്രൂപ്പ് അമ്മ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ശ്വേത; 'എന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു'

ഈ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കം. ജൂലൈ 20 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഇതിന് പുറമെ ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും യോഗ്യതകള്‍ തെളിയിക്കുന്ന മറ്റ് രേഖകളും നേരിട്ടോ തപാല്‍ വഴിയോ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി കുസാറ്റില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 27 ആണ്.

Kochi Jobs

നിലവില്‍ ഈ തസ്തികയിലേക്ക് ഒരു ഒഴിവാണ് സര്‍വകലാശാല ഔദ്യോഗികമായി പുറത്തുവിട്ട വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ ഉണ്ടാകുന്ന മറ്റെല്ലാ ഒഴിവുകളിലേക്കും ഈ ലിസ്റ്റില്‍ നിന്നുതന്നെ റിക്രൂട്ട്മെന്റ് നടത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കമ്പ്യൂട്ടര്‍ സയന്‍സ് രംഗത്ത് ഉന്നത യോഗ്യതകള്‍ ഉള്ളവര്‍ക്ക് കരിയറില്‍ മികച്ച തുടക്കം ലഭിക്കാനുള്ള സാധ്യതയാണ് കൈവന്നിരിക്കുന്നത്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ/ബി.ടെക്/ബി.എസ് എന്നിവയ്ക്കൊപ്പം എം.ഇ/എം.ടെക്/എം.എസ് അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എം.ടെക് യോഗ്യതയുള്ളവര്‍ ആയിരിക്കണം. നിര്‍ദ്ദേശിച്ചിട്ടുള്ള ഈ കോഴ്സുകള്‍ ഒന്നാം ക്ലാസോടെയോ അല്ലെങ്കില്‍ അതിന് തുല്യമായ മറ്റ് ഗ്രേഡോടെയോ വിജയകരമായി പൂര്‍ത്തിയാക്കിയവരായിരിക്കണം അപേക്ഷകര്‍.

പുതിയ വീട് സ്വന്തമാക്കാം.. ആഗസ്റ്റ് പിറന്നാല്‍ ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് ശുക്രദശ!!
പുതിയ വീട് സ്വന്തമാക്കാം.. ആഗസ്റ്റ് പിറന്നാല്‍ ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് ശുക്രദശ!!

മേല്‍പ്പറഞ്ഞ സാധാരണ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദങ്ങള്‍ക്ക് പുറമെ, ഒന്നാം ക്ലാസോടെ എം.സി.എ ബിരുദവും അതിന് തുല്യമായ വിദ്യാഭ്യാസ യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അതല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പകുതിയിലധികം മാര്‍ക്കോടെയുള്ള എം.എസ്.സി ബിരുദത്തോടൊപ്പം നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പ്രവേശന പരീക്ഷ ജയിച്ചവര്‍ക്കോ അല്ലെങ്കില്‍ ഈ വിഷയത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയവര്‍ക്കോ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

പിഎച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കുന്നതായിരിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രത്യേകമായി ഉയര്‍ന്ന പ്രായപരിധി ഒന്നും തന്നെ വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ പ്രായഭേദമന്യേ ആവശ്യമായ യോഗ്യതയുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അക്കാദമിക് ശമ്പള വ്യവസ്ഥയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഉറപ്പുനല്‍കുന്നത്. അപേക്ഷകരില്‍ ഉയര്‍ന്ന യോഗ്യതയായ പിഎച്ച്.ഡി ബിരുദമുള്ള വ്യക്തികള്‍ക്ക് പ്രതിമാസം 47,000 രൂപ വീതം ഏകീകൃത ശമ്പളം ലഭിക്കുന്നതാണ്. അതല്ലാത്ത മറ്റ് വിദ്യാഭ്യാസ യോഗ്യതകളുള്ള അധ്യാപകര്‍ക്ക് പ്രതിമാസം 45,000 രൂപ വീതമായിരിക്കും ലഭ്യമാവുക.

ഈ രാശിക്കാരാണോ? ജൂലൈ 7 മുതല്‍ അതിവിശിഷ്ടമായ രാജയോഗം തുടങ്ങും; ഇനി പേടിക്കാനില്ല!
ഈ രാശിക്കാരാണോ? ജൂലൈ 7 മുതല്‍ അതിവിശിഷ്ടമായ രാജയോഗം തുടങ്ങും; ഇനി പേടിക്കാനില്ല!

തുടക്കത്തില്‍ ഒരു വര്‍ഷത്തെ കാലയളവിലേക്ക് മാത്രമായിരിക്കും കരാര്‍ നിയമനം നല്‍കുന്നത്. അതോടൊപ്പം വര്‍ഷാവസാന വേനലവധിയായ മെയ്, ജൂണ്‍ മാസങ്ങളില്‍ സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ചുള്ള ഒരു ചെറിയ ഇടവേളയും ഈ കരാര്‍ കാലാവധിയില്‍ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്നും വകുപ്പുകളില്‍ ആവശ്യങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രവര്‍ത്തന മികവും താല്പര്യവും വിലയിരുത്തിക്കൊണ്ട് പുതിയ നിബന്ധനകളോടെ അവരുടെ കരാര്‍ കാലാവധി നീട്ടി നല്‍കും.

ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വഴിയും തുടര്‍ന്ന് ഓഫ്‌ലൈന്‍ വഴിയും അപേക്ഷിക്കേണ്ടതുണ്ട്. അതിനായി ആദ്യം കുസാറ്റിന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോര്‍ട്ടലായ recruit.cusat.ac.in സന്ദര്‍ശിച്ച് ആവശ്യമായ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. ഓണ്‍ലൈനില്‍ വിജയകരമായി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ പൂര്‍ണ്ണമായ പ്രിന്റൗട്ട് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പിനൊപ്പം ആവശ്യമായ മറ്റ് അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ചേര്‍ക്കേണ്ടതുണ്ട്. ഉദ്യോഗാര്‍ത്ഥിയുടെ ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതകള്‍ ഉറപ്പാക്കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍, സംവരണ ഇളവുകള്‍ക്കായി ജാതി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇതില്‍ അടങ്ങിയിരിക്കണം.

ഈ ഹാര്‍ഡ് കോപ്പികള്‍ നേരിട്ടോ അല്ലെങ്കില്‍ സ്പീഡ് പോസ്റ്റ് വഴിയോ സര്‍വകലാശാലയില്‍ എത്തിക്കാം. തപാല്‍ വഴി അയക്കുന്ന അപേക്ഷകള്‍ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തി 'The Registrar, Cochin University of Science and Technology, Kochi 682 022' എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അവസാന തീയതിക്ക് മുന്‍പായി അപേക്ഷകള്‍ സര്‍വകലാശാല ഓഫീസില്‍ ലഭ്യമാക്കണം. തപാല്‍ വകുപ്പ് വഴിയോ മറ്റോ ഉണ്ടാകുന്ന താമസങ്ങള്‍ക്ക് സര്‍വകലാശാല ഉത്തരവാദിയായിരിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+