എഴുത്ത് പരീക്ഷയില്ലാതെ കൊച്ചി മെട്രോയില്‍ തൊഴിലവസരം; അരലക്ഷത്തിന് മുകളില്‍ ശമ്പളം
കൊച്ചി മെട്രോ റെയില്‍ (KMRL) 2026 ലെ ഫ്‌ലീറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപനം മെയ് 19-ന് കെഎംആര്‍എല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 19 മുതല്‍ ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇത് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്.
കേരള സര്‍ക്കാരിന്റെ പൊലീസ് അല്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പുകളില്‍ സബ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നീ റാങ്കുകളില്‍ കുറയാത്ത തസ്തികകളില്‍ നിന്ന് വിരമിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. അപേക്ഷകര്‍ക്ക് നിയമ നിര്‍വഹണത്തിലും ട്രാഫിക് നിയന്ത്രണത്തിലുമായി കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.

പ്രായപരിധി 2026 മെയ് 1-ന് 56 വയസിനും 62 വയസിനും ഇടയിലായിരിക്കണം. കൊച്ചിയിലെ ട്രാഫിക്, ഗതാഗത സംവിധാനങ്ങളെക്കുറിച്ച് ധാരണയുള്ളവര്‍ക്കും ട്രാഫിക് മാനേജുമെന്റ് രംഗത്ത് പരിചയമുള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ പ്രത്യേക മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഫ്‌ലീറ്റ് സൂപ്പര്‍വൈസര്‍ക്ക് പ്രതിമാസം 52,000 രൂപ ശമ്പളമായി ലഭിക്കും. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഈടാക്കുന്നില്ലെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
അതിനാല്‍, യോഗ്യരായവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കെ എം ആര്‍ എല്‍ റിക്രൂട്ട്മെന്റ് 2026-നായി അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്ത് ശ്രദ്ധാപൂര്‍വ്വം വായിക്കണം. ഒഴിവുകളുടെ വിവരങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുപ്പ് പ്രക്രിയ, തീയതികള്‍, അപേക്ഷാ നിര്‍ദ്ദേശങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
കെഎംആര്‍എല്‍-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റിലെ 'Apply Online' ലിങ്ക് ഉപയോഗിച്ച് ഫോം പൂരിപ്പിക്കാവുന്നതാണ്. വ്യക്തിഗത വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ കൃത്യവും തെറ്റുകൂടാതെയും രേഖപ്പെടുത്താന്‍ ശ്രദ്ധിക്കുക.
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍, ഫോട്ടോ, ഒപ്പ് എന്നിവ നിര്‍ദ്ദിഷ്ട വലുപ്പത്തിലും ഫോര്‍മാറ്റിലും അപ്ലോഡ് ചെയ്യണം. അപേക്ഷാ ഫോം പൂര്‍ണ്ണമായി പൂരിപ്പിച്ച ശേഷം, സമര്‍പ്പിക്കുന്നതിന് മുമ്പ് നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് ഉറപ്പുവരുത്തുക.
അപേക്ഷയില്‍ പിശകുകളോ അപാകതകളോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഫൈനല്‍ സബ്മിഷന്‍ നടത്തുക. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുക്കുകയോ ഒരു സോഫ്റ്റ് കോപ്പി സൂക്ഷിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.
ഫ്‌ലീറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകരുടെ പ്രവൃത്തിപരിചയം, മുന്‍കാല സേവന റെക്കോര്‍ഡ്, കൊച്ചിയിലെ ട്രാഫിക് സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവ അഭിമുഖത്തില്‍ വിലയിരുത്തും. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാത്തവരെ പരിഗണിക്കില്ല. ഈ നിയമനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും നേരിട്ട് അപേക്ഷിക്കാനുമായി കെഎംആര്‍എല്‍-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://kochimetro.org/ സന്ദര്‍ശിക്കുക.















Click it and Unblock the Notifications