പത്താം ക്ലാസുകാര്‍ക്കും ഐടിഐകാര്‍ക്കും കൊച്ചി കസ്റ്റംസില്‍ അവസരം; ശമ്പളം എത്രയെന്നോ?
കൊച്ചിയിലെ കമ്മിഷണര്‍ ഓഫ് കസ്റ്റംസ് ഓഫിസിലെ മറൈന്‍ വിംഗിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി തസ്തികകളിലായി 19 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സീമാന്‍, ട്രേഡ്‌സ്മാന്‍, ഗ്രീസര്‍, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീമാന്‍, ട്രേഡ്‌സ്മാന്‍, ഗ്രീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 25 വയസാണ്.
സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇളവ് ലഭിക്കുന്നതായിരിക്കും. സീമാന്‍ തസ്തികയില്‍ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രേഡ്‌സ്മാന്‍ തസ്തികയില്‍ മൂന്നും ഗ്രീസര്‍ തസ്തികയില്‍ നാലും സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഒന്നും ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം ലെവല്‍ 2 ശമ്പളം (19,900-63,200) ലഭിക്കും മെക്കാനിക് / ഡീസല്‍/ഫിറ്റര്‍/ടര്‍ണര്‍/ഡബ്ല്യു എല്‍ഡര്‍/ഇലക്ട്രീഷ്യന്‍/ഇന്‍സ്ട്രുമെന്റല്‍/കാര്‍പെന്‍ട്രി എന്നിവയില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. എഞ്ചിനീയറിംഗ്/ഓട്ടോമൊബൈല്‍/ഷിപ്പ് റിപ്പയര്‍ ഓര്‍ഗനൈസേഷനില്‍ 2 വര്‍ഷത്തെ പരിചയം.
സീമാന്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ ലെവല്‍ -1 പ്രകാരം (18,000-56,900) ശമ്പളം ലഭിക്കും. പത്താം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം യോഗ്യതയുണ്ടായിരിക്കണം. കടലില്‍ പോകുന്ന യന്ത്രവല്‍കൃത കപ്പലില്‍ മൂന്ന് വര്‍ഷത്തെ പരിചയവും ഹെല്‍ംസ്മാന്‍, സീമാന്‍ഷിപ്പ് ജോലി എന്നിവയില്‍ രണ്ട് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. മറൈന്‍ മെര്‍ക്കന്റൈല്‍ വകുപ്പ് നല്‍കുന്ന 'മേറ്റ് ഓഫ് ഫിഷിംഗ് വെസ്സല്‍' എന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉള്ളത് അഭികാമ്യം.
ഗ്രീസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ ലെവല്‍ -1 പ്രകാരം (18,000-56,900) ശമ്പളം ലഭിക്കും. പത്താം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം യോഗ്യതയുണ്ടായിരിക്കണം. കടലില്‍ പോകുന്ന യന്ത്രവല്‍കൃത കപ്പലില്‍ മൂന്ന് വര്‍ഷത്തെ പരിചയവും ഓക്‌സിലറി മെഷീന്‍ മെയിന്റനന്‍സില്‍ അറിവും ഉണ്ടായിരിക്കണം.
സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ ലെവല്‍ 5 പ്രകാരം പ്രതിമാസം 29200-92300 രൂപ ശമ്പളം ലഭിക്കും. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. സ്റ്റോര്‍ കീപ്പിംഗ് ഓട്ടോമൊബൈല്‍/ എഞ്ചിനീയറിംഗ് എഞ്ചിനീയറിംഗ്, ജനറല്‍ സ്റ്റോറുകളുടെ അക്കൗണ്ടിംഗിലും സംഭരണ ചുമതലകളിലും കുറഞ്ഞത് 8 വര്‍ഷത്തെ പരിചയം.
പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളത് അഭികാമ്യം. ഉത്തരവാദിത്തമുള്ള ഒരു സ്റ്റോര്‍ കീപ്പിംഗ് തസ്തിക വഹിച്ചിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി ഭാഷകളില്‍ ടൈപ്പിംഗ്/ഡ്രാഫ്റ്റിംഗ്/നോട്ടിംഗ് എന്നിവയില്‍ അറിവുണ്ടായിരിക്കണം. അഗ്‌നിശമനം/വ്യാവസായിക സുരക്ഷ/ഫസ്റ്റ് എയ്ഡ് കോഴ്‌സ് എന്നിവയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം. താല്‍പര്യവും യോഗ്യതയും ഉള്ളവര്‍ക്ക് ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം
The Additional Commissioner (P & V)
Office of the Commissioner of Customs (Preventive)
5th Floor, Catholic Centre, Broadway,
Cochin682 031
യോഗ്യതകളും മറ്റു വിശദവിവരങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനത്തിനും അപേക്ഷ ഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04842355069.












Click it and Unblock the Notifications