Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലും തിരുവനന്തപുരത്തും ജോലി; മികച്ച ശമ്പളം..ആർക്കൊക്കെ അപേക്ഷിക്കാം? അറിയാം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടൻമാരിൽ നിന്നാണ് നിയമനം നടത്തുന്നത്. ആകെ 22 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യോഗ്യതകൾ

അപേക്ഷകർ കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ ഇന്ത്യൻ സൈന്യം, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സശസ്ത്ര സീമാ ബൽ (SSB) തുടങ്ങിയ സേനാ/അർധസേനാ വിഭാഗങ്ങളിൽ കുറഞ്ഞത് 5 വർഷത്തെ സേവന പരിചയം നിർബന്ധമാണ്. അപേക്ഷകന്റെ ഉയർന്ന പ്രായപരിധി 01.01.2026 അനുസരിച്ച് 56 വയസായി നിശ്ചയിച്ചിട്ടുണ്ട്.

CUSAT inviting applications for 22 security guard vacancies

തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 22,240 രൂപ വേതനം ലഭിക്കും. കരാർ നിയമനമായതിനാൽ സർവകലാശാലയുടെ ആവശ്യാനുസരണം നിയമന കാലാവധി നിശ്ചയിക്കും. സർക്കാർ നിയമങ്ങളും സർവകലാശാല ചട്ടങ്ങളും അനുസരിച്ചായിരിക്കും സേവന വ്യവസ്ഥകൾ. ജൂലൈ 3-നകം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്: recruit.cusat.ac.in

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, ആവശ്യമായ രേഖകൾ (വിദ്യാഭ്യാസ യോഗ്യത, സേവന പരിചയം, ജാതി സർട്ടിഫിക്കറ്റ് എന്നിവ) സഹിതം "രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22" എന്ന വിലാസത്തിൽ 2026 ജൂലൈ 10-നകം അയക്കണം.കവറിൽ "Security Guard (Contract Basis) Recruitment Application" എന്ന് വ്യക്തമാക്കണം.

താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായ പരിധി 01.01.2025 ന് 40 വയസു കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ശമ്പള സ്‌കെയിൽ : 57,700 - 1,82,400 രൂപ. യോഗ്യത :റേഡിയോളജിക്കൽ ഫിസിക്സിൽ പോസ്റ്റ് എം.എസ്.സി. അല്ലെങ്കിൽ എം.എസ്.സി. മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ AERB അംഗീകരിച്ച മറ്റേതെങ്കിലും പി.ജി. ഡിഗ്രി/ഡിപ്ലോമ, അല്ലെങ്കിൽ ബേസിക് യോഗ്യതയോടൊപ്പം ഇന്റേൺഷിപ്പും ഒരു വർഷത്തെ RSO മെഡിക്കൽ സർട്ടിഫിക്കേഷനും (BAR-ൽ നിന്നുള്ളത്) ഉണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+