കൊച്ചി ലുലുവിൽ ജോലി ഒഴിവ്; ഈ യോഗ്യത ഉണ്ടോ? അപേക്ഷിക്കാം.. അവസാന തീയതി 20
കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ഇൻ്റർനാഷ്ണൽ കൊച്ചിയിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. അസിസ്റ്റൻ്റ് മാനേജർ തസ്തികയിലാണ് നിയമനം. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
അസിസ്റ്റൻ്റ് മാനേജർ -ലൊയാൽട്ടി മാർക്കറ്റിങ്
റീട്ടെയിൽ അല്ലെങ്കിൽ കൺസ്യൂമർ മാർക്കറ്റിംഗിൽ 3 മുതൽ 6 വർഷം വരെ പരിചയമുള്ളവർക്ക് ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാം. റീട്ടെയിൽ ഔട്ട്ലെറ്റുകളിലും മാളുകളിലും മാർക്കറ്റിംഗ് ക്യാംപെയിനുകളും പ്രമോഷനുകളും നടപ്പാക്കൽ, കസ്റ്റമർ ലോയൽറ്റി പ്രോഗ്രാം മാനേജ്മെന്റ്, ഡിജിറ്റൽ ക്യാംപെയിനുകൾ ഏകോപിപ്പിക്കൽ തുടങ്ങിയവയാണ് പ്രധാന ചുമതലകൾ.

റീട്ടെയിൽ ലോയൽറ്റി ഓപ്പറേഷൻസ് മാനേജർ
3 മുതൽ 6 വർഷം വരെ പരിചയമുള്ളവർക്ക് Assistant Manager - Loyalty Operation തസ്തികയിലേക്ക് അപേക്ഷിക്കാം. ലോയൽറ്റി പ്രോഗ്രാം പ്രവർത്തനങ്ങൾ, മെമ്പർ പ്രൈസിംഗ്, പോയിന്റ് അക്ക്രുവൽ, ക്യാഷ്ബാക്ക് ഓഫറുകൾ, ക്യാംപെയിൻ റിപ്പോർട്ടിംഗ് എന്നിവയുടെ മാനേജ്മെന്റാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. ഡാറ്റ ഹാൻഡ്ലിംഗ്, റിപ്പോർട്ടിംഗ്, CRM ഡാറ്റ മാനേജ്മെന്റ്, ക്യാംപെയിൻ അനാലിസിസ് തുടങ്ങിയ മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 20 ആണ്.












Click it and Unblock the Notifications