കൊച്ചി ലുലുവിൽ അവസരം: ബിരുദ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം..അവസാന തീയതി മാർച്ച് 7
കൊച്ചി ലുലു ഗ്രൂപ്പിൽ ഒഴിവുകൾ. കമ്പനി സെക്രട്ടറി, കോപ്പി റൈറ്റർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അവസരം. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ നോക്കാം
കമ്പനി സെക്രട്ടറി
ഐസിഎസ്ഐ യോഗ്യതയും അഞ്ചോ അതിലധികമോ വർഷത്തെ കോർപ്പറേറ്റ് നിയമ, ഭരണ പരിചയവും അനിവാര്യമാണ്. നിയമപരമായ അനുസരണം, റെഗുലേറ്ററി ഫയലിംഗുകൾ, മികച്ച വിശകലന ശേഷി, ആശയവിനിമയ കഴിവുകൾ, ഉയർന്ന സത്യസന്ധത എന്നിവയും പ്രധാനമാണ്. [email protected] ലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 7 ആണ്.

കോപ്പി റൈറ്റർ
ഇംഗ്ലീഷിൽ ബിരുദവും, 3-5 വർഷത്തെ കോപ്പിറൈറ്റർ പരിചയവുമാണ് അടിസ്ഥാന യോഗ്യത. സർഗ്ഗാത്മകതയും ഉള്ളടക്ക വികസനത്തിലുള്ള വൈദഗ്ധ്യവുമാണ് കമ്പനി തേടുന്നത്.
ഉള്ളടക്ക നിർമ്മാണം, സ്ക്രിപ്റ്റ് എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ് എന്നിവയിലും ഇംഗ്ലീഷ്, മലയാളം പരസ്യ എഴുത്തിലും പ്രാവീണ്യം വേണം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 5 ആണ്.
മറ്റ് ജോലി ഒഴിവുകൾ കൂടി അറിയാം
എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി, പി.ജി, ഡിപ്ലോമ, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്, ഐ.റ്റി.ഐ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്) യോഗ്യതയുള്ള 18-നും 35-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. അഭിമുഖം മാർച്ച് നാലിന് രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0477-2230624, 8304057735.
പാരവെറ്റ് നിയമനം
എൽ എച്ച് ആൻഡ് ഡി സി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കുകളിലേക്ക് പാരവെറ്റ് തസ്തികയില്‍ താൽകാലിക നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാർച്ച് ഏഴിന് രാവിലെ 10.30 മുതല്‍ 11 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വിശദ വിവരങ്ങൾക്ക് ഫോണ്‍ : 0477-2252431
അധ്യാപക ഒഴിവ്
വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മാർച്ച് നാലിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547005022, 9496217535 എന്ന നമ്പറിൽ ബന്ധപ്പെടുക.
-
കണ്ണൂര്‍ വിമാനത്താവളത്തില്‍ സീനിയര്‍ മാനേജര്‍ ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം! -
റെയിൽവേയിൽ കാത്തിരിക്കുന്നത് 2801 ഒഴിവുകൾ; പരീക്ഷയോ ഇന്റർവ്യൂവോ ഇല്ല, ജോലി നേടാൻ ഇതാ സുവർണ്ണാവസരം! -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര?












Click it and Unblock the Notifications