കൊച്ചി മെട്രോയില്‍ ജോലി നേടാം: ശമ്പളം 40000 മുതല്‍ 1.4 ലക്ഷം വരെ, ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
മലയാളികളുടെ അഭിമാനമായ കൊച്ചി മെട്രോയില്‍ ജോലി ചെയ്യാന്‍ സുവർണ്ണാവസരം. അസി. മാനേജർ (പിആർ & ഇവന്റുകൾ), എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ & മെക്കാനിക്കൽ), എക്സിക്യൂട്ടീവ് (ലിഫ്റ്റ്സ് & എസ്കലേറ്ററുകൾ) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഇതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.
അസി. മാനേജർ (പിആർ & ഇവന്റ്) തസ്തികതയില്‍ 50000-160000 രൂപയും എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ & മെക്കാനിക്കൽ) തസ്തികതയില്‍ 40000-140000 രൂപയും എക്സിക്യൂട്ടീവ് (ലിഫ്റ്റും എസ്കലേറ്ററും) തസ്തികതയില്‍ 40000-140000 രൂപയുമാണ് ശമ്പളം. ഓണ്‍ലൈന്‍ ആയി 2 ജനുവരി 2024 മുതല്‍ 17 ജനുവരി 2024 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

അസി. മാനേജർ (പിആർ & ഇവന്റ്) തസ്തികതയില്‍ 35 വയസ്സും എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ & മെക്കാനിക്കൽ), എക്സിക്യൂട്ടീവ് (ലിഫ്റ്റും എസ്കലേറ്ററും) വിഭാഗത്തില്‍ 32 വയസ്സുമാണ് പ്രായപരിധി. സംവരണം അനുസരിച്ച് പ്രായത്തിൽ ഇളവ് ബാധകമാണ്.
അസി. മാനേജർ (പിആർ & ഇവന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും വിഷയത്തിൽ ഫുൾടൈം റെഗുലർ ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്ന് ജേണലിസം/ മാസ് കമ്മ്യൂണിക്കേഷനിൽ രണ്ട് വർഷത്തിന്റെ മുഴുവൻ സമയ റെഗുലർ ബിരുദാനന്തര ബിരുദം/ഡിപ്ലോമ എന്നീ യോഗ്യതകള്‍ വേണം.
എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ & മെക്കാനിക്കൽ) വിഭാഗത്തില്‍ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ബി.ഇ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയാണ് ഉദ്യോഗാർത്ഥികള്‍ക്ക് വേണ്ടത്.
എക്സിക്യൂട്ടീവ് (ലിഫ്റ്റും എസ്കലേറ്ററും) വിഭാഗത്തില്‍ ബിടെക്/ബിഇ ഇന്‍ ബിഇ/ ബി ടെക് ഇന്‍ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യതയായി ചോദിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റായ https://kochimetro.org/ വഴി ഉദ്യോഗാർത്ഥികള്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
വനിതാ ഹോസ്റ്റലിൽ നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിനോടനുബന്ധിച്ചുള്ള വനിതാ ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൺ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ജനുവരി 12ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.
ഡ്രോൺ ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ, പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഓപ്പറേറ്റർമാരെ എംപാനൽ ചെയ്യുന്നു. അപേക്ഷകർ 2021ലെ ഡ്രോൺ റൂൾ പ്രകാരമുള്ള ഡ്രോൺ സർട്ടിഫിക്കേഷൻ, രജിസ്‌ട്രേഷൻ, ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കണം. നാനോ ഡ്രോൺ (250 ഗ്രാമോ അതിന് താഴെയോ), മൈക്രോ ഡ്രോൺ (250 ഗ്രാം മുതൽ രണ്ട് കിലോ വരെ) ഇനത്തിലുള്ള ഡ്രോൺ സംവിധാനമുണ്ടായിരിക്കണം.
ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നതിനായി 4K ഫുൾ എച്ച്.ഡി റസല്യൂഷനിൽ ക്യാമറയും ഡ്രോണിലുണ്ടാകണം. താത്പര്യമുള്ളവർ ജനുവരി 31ന് മുൻപായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തിരുവനന്തപുരം ജില്ലാ മിഷൻ, റ്റി.സി 31/2138, ജി.എൻ.പി -114, ഗാന്ധി നഗർ, പേരൂർക്കട- 695005 എന്ന വിലാസത്തിലോ, [email protected] ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2360122.












Click it and Unblock the Notifications