കൊച്ചി മോട്രോയിൽ ജോലി നേടാം; ഒന്നരലക്ഷത്തിനടുത്ത് ശമ്പളം, ഇതാ ഒഴിവുകൾ
കൊച്ചി മെട്രോയിൽ ഇതാ വീണ്ടും അവസരം. ഇത്തവണ കരാർ നിയമനം മാത്രമല്ല സ്ഥിരം നിയമനം കൂടിയാണ് നടക്കുന്നത്. തസ്തികകൾ, യോഗ്യത, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം.
എക്സിക്യുട്ടീവ് (മറൈൻ) തസ്തികയിൽ ഒരു ഒഴിവാണ് ഉളളത്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 മുതൽ 1,40,000 വരെ ശമ്പളം ലങിക്കും. മറൈൻ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിടെക്/ബിഇ ആണ് യോഗ്യത. പ്രവൃത്തിപരിചയവും ആവശ്യമാണ്.

എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിൽ 3 ഒഴിവുകളാണ് ഉള്ളത്. സിവിൽ എഞ്ചിനിയറിങിൽ ബിടെക്/ബിഇ ആണ് യോഗ്യത. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കരാർ നിയമനമാണ്. ശമ്പളം- 40,000-1,40,000.
അഡീഷണൽ സെക്‌ഷൻ എൻജിനീയർ-(പവർ ആൻഡ് ട്രാക്‌ഷൻ) കരാർ നിയമനമാണ്. ഒരു ഒഴിവാണ് ഉള്ളത്.
അഡീഷണൽ ജനറൽ മാനേജർ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്) വിഭാഗത്തിൽ ഒരു ഒഴിവാണ് ഉള്ളത്. റെഗുലർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേ ഷൻ വ്യവസ്ഥയിലോ ആയിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 19 ആണ്. കൂടുതൽ വിവരങ്ങൾക്ക് kochimetro.org/careers
സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ
ക്രഷ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള പോത്താനിക്കാട് പഞ്ചായത്തിലെ 55 -ാം നമ്പര്‍ മാവുടി അങ്കണവാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പോത്താനിക്കാട് പഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകളില്‍ സ്ഥിര താമസക്കാരും സേവന തല്‍പ്പരരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകര്‍. 2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.
വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും പ്ലസ് ടു പരീക്ഷയും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്‌ളാസ് പരീക്ഷയും പാസായിരിക്കേണ്ടതാണ്. ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 5500 രൂപയും, ക്രഷ് ഹെല്‍പ്പര്‍മാരുടെ പ്രതിമാസ ഓണറേറിയം 3000 രൂപയുമാണ്. ക്രഷിന്റെ പ്രവര്‍ത്തന സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷകള്‍ മാര്‍ച്ച് 20 വൈകിട്ട് 5 വരെ കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പോത്താനിക്കാട് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍ : 0485 2828161












Click it and Unblock the Notifications