Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോയിൽ ജോലി നേടാം; ഒന്നരലക്ഷത്തിനടുത്ത് ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. എക്‌സിക്യൂട്ടീവ് (ടെലികോം), ജൂനിയര്‍ എഞ്ചിനീയര്‍ (S)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (S)-പവര്‍ & ട്രാക്ഷന്‍, ജൂനിയര്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. വിശദ വിവരങ്ങള്‍ താഴെ,

‌എക്‌സിക്യൂട്ടീവ് (ടെലികോം) തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. ബിഇ/ ബിടെക് (ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറങ്) ആണ് യോഗ്യത. 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ശമ്പളം: 40,000 - 1,40,000 രൂപ വരെ.

kochimetro2-

ജൂനിയര്‍ എഞ്ചിനീയര്‍ (ട1)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (ട2)-പവര്‍ & ട്രാക്ഷന്‍
തസ്തികയിൽ രണ്ട് ഒഴിവുകൾ ഉണ്ട്. ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിൽ ശമ്പളം 33,750 രൂപ മുതല്‍ 94,400 രൂപ വരെയാണ്. S2 തസ്തികയിൽ 35000-99700 വരേയും.. എല്ലാം കരാർ നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21.

വിശദവിവരങ്ങള്‍ക്ക് കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്-https://kochimetro.org/careers/site_media/notifications/175.pdf

സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ അഭിമുഖം 13ന്

മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ്. പ്രോജക്റ്റ് പരിധിയിലെ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടി ഹെല്‍പ്പര്‍ സെലക്ഷന്‍ ലിസ്റ്റ് അഭിമുഖം ഓഗസ്റ്റ് 13ന് രാവിലെ 10ന് മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി ഹാളിലും തെങ്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ സെലക്ഷന്‍ ലിസ്റ്റ് അഭിമുഖം ഓഗസ്റ്റ് 14, 16 തിയ്യതികളില്‍ രാവിലെ 10ന് തെങ്കര ഗ്രാമപഞ്ചായത്ത് ഹാളിലും നടക്കും. അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ ഉദ്യോഗര്‍ഥികളും രേഖകള്‍ സഹിതം ഹാജരാകണം.

നഴ്‌സ് നയമനം

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി വനിതാ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഓഗസ്റ്റ് എട്ടിന് രാവിലെ 11.30ന് സ്‌കൂളില്‍ യോഗ്യത, പ്രായം, പ്രവ#ത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ : 04924 253347.

ക്ലാര്‍ക്ക് ഒഴിവ്

കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫിസുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ താല്ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആഗസ്റ്റ് 17ന് വൈകീട്ട് അഞ്ചിനകം യോഗ്യത സംബന്ധിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം
ഗ്രാമപഞ്ചായത്താഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

എഴുത്തുപരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും പഞ്ചായത്ത് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ പരമാവധി 179 ദിവസം വരെയാകും നിയമനം. പ്രായപരിധി 18-41. യോഗ്യത: പത്താംതരം പാസ്സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവൃത്തി പരിചയമുളളവര്‍ക്കും കണ്ണമ്പ്ര പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 04922 266223.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+