Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോയിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.. 1.4 ലക്ഷം വരെ ശമ്പളം

കൊച്ചി മെട്രോ റെയിലിൽ ജൂനിയർ എഞ്ചിനീയർ (S1) അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ (S2) ട്രാക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് നിലവിലുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ജൂനിയർ എഞ്ചിനീയർ തസ്തികയിൽ 33750-94400 രൂപയും അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ തസ്തികയിൽ 35000-99700 രൂപയുമാണ് ശമ്പള സ്കെയിൽ.

മൂന്ന് വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവും ആവശ്യകതയും അനുസരിച്ച് ഇത് രണ്ട് വർഷം കൂടി നീട്ടാൻ സാധ്യതയുണ്ട്.

jobs

സിവിൽ എഞ്ചിനീയറിംഗിൽ B.Tech/B.E അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. അംഗീകൃത സർവ്വകലാശാലകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പഠനം പൂർത്തിയാക്കണം.

ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് ട്രാക്ക് ഇൻസ്റ്റലേഷൻ, ട്രാക്ക് ഘടകങ്ങളുടെ ഗുണമേന്മ പരിശോധന, കർവ് ജ്യാമിതിയെക്കുറിച്ചുള്ള അറിവ്, മെട്രോ/റെയിൽവേ/റെയിൽവേ അനുബന്ധ വ്യവസായങ്ങളിലെ ടേൺഔട്ടുകൾ സ്ഥാപിക്കൽ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം.

അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ തസ്തികയ്ക്ക് ഇതേ മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ബല്ലാസ്റ്റില്ലാത്ത ട്രാക്കുകൾ (BLT) സ്ഥാപിക്കുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

ജൂനിയർ എഞ്ചിനീയർ തസ്തികയിൽ പരമാവധി 30 വയസ്സും അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർക്ക് 32 വയസ്സുമാണ് പ്രായപരിധി. സംവരണ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8. കൂടുതൽ വിവരങ്ങൾക്ക് https://kochimetro.org/careers/site_media/notifications/194.pdf

ജനറൽ മാനേജർ

ജനറൽ മാനേജർ (സിഗ്നലിംഗ് & ടെലികോം)/ചീഫ് എഞ്ചിനീയർ (സിഗ്നലിംഗ് & ടെലികോം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ/ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ പുനർനിയമനം എന്നീ രീതികളിലൂടെയാണ് നിയമനം നടത്തുക. ഈ തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമാണുള്ളത്.

AICTE/UGC അംഗീകൃത സർവകലാശാലകളിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലോ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിലോ ബി.ഇ./ബി.ടെക് ബിരുദം ഉണ്ടായിരിക്കണം. ഡെപ്യൂട്ടേഷന് അപേക്ഷിക്കുന്നവർക്ക് ഇന്ത്യൻ റെയിൽവേയിലെ ഐആർഎസ്എസ്ഇ (IRSSE) ഉദ്യോഗസ്ഥരായിരിക്കണം. പുനർനിയമനത്തിന് വിരമിച്ച ഐആർഎസ്എസ്ഇ ഉദ്യോഗസ്ഥരെയും പരിഗണിക്കും.

20 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇതിൽ റെയിൽവേ, അനുബന്ധ സ്ഥാപനങ്ങൾ, റെയിൽ പിഎസ്‌യുക്കൾ, മെട്രോ റെയിൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ എക്സിക്യൂട്ടീവ്/മാനേജീരിയൽ കേഡറിൽ കുറഞ്ഞത് 12 വർഷത്തെ പരിചയം ആവശ്യമാണ്. സിഗ്നലിംഗ് & ടെലികോം ഡിപ്പാർട്ട്‌മെന്റിൽ വൈവിധ്യമാർന്ന പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഡെപ്യൂട്ടേഷൻ/പുനർനിയമനത്തിന് അപേക്ഷിക്കുന്നവർക്ക് നിലവിൽ 37400-67000 (GP10000)-CDA പാറ്റേണിലോ 120000-280000/- (IDA പാറ്റേൺ) പേ സ്കെയിലിലോ അതിന് തുല്യമോ ആയ ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്നവരോ വിരമിച്ചവരോ ആയ റെയിൽവേ/റെയിൽ പിഎസ്‌യു/മെട്രോ റെയിൽ കമ്പനികളിലെ ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുക.

ശമ്പളം റെഗുലർ തസ്തികയിലേക്ക് 120000-280000 (IDA) പേ സ്കെയിലായിരിക്കും. ഡെപ്യൂട്ടേഷൻ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിബന്ധനകൾ അനുസരിച്ചായിരിക്കും ശമ്പളം. പുനർനിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 1,70,000/- ഏകീകൃത ശമ്പളമായി ലഭിക്കും.

പ്രായം (2025 സെപ്റ്റംബർ 1 വരെ): ഡെപ്യൂട്ടേഷൻ, റെഗുലർ തസ്തികകളിലേക്ക് പരമാവധി 55 വയസാണ് പ്രായപരിധി. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8. കൂടുതൽ വിവരങ്ങൾക്ക് https://kochimetro.org/careers/site_media/notifications/193.pdf

എക്സിക്യൂട്ടീവ് (പവർ & ട്രാക്ഷൻ) (E1) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന് മൂന്ന് വർഷമാണ് പ്രാരംഭ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പ്രകടനം തൃപ്തികരമാണെങ്കിൽ, ഈ കാലാവധി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. 40,000 രൂപ മുതൽ 1,40,000 രൂപ വരെയാണ് ശമ്പളം.

അംഗീകൃത സർവ്വകലാശാലകളിൽ നിന്നോ ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിലോ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലോ ബി.ഇ./ബി.ടെക് ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, പ്ലാനിംഗ്, പ്രൊക്യൂർമെന്റ്, കോൺട്രാക്ട് മാനേജ്‌മെന്റ്, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ് & കമ്മീഷനിംഗ് എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്.

റെയിൽവേ/മെട്രോ സംവിധാനങ്ങളിലെ പവർ & ട്രാക്ഷൻ ഉപകരണങ്ങളിൽ പ്രവൃത്തിപരിചയം ഉള്ളവരെയാണ് പരിഗണിക്കുന്നത്. ആധുനിക മെട്രോ റെയിൽ സംവിധാനങ്ങളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 2025 സെപ്റ്റംബർ 1-ന് അപേക്ഷകന്റെ ഉയർന്ന പ്രായപരിധി 32 വയസ്സാണ്. സംവരണ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്.- കൂടുതൽ വിവരങ്ങൾക്ക് -https://kochimetro.org/careers/site_media/notifications/195.pdf

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+