Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ് & ആൾട്ടർനേറ്റ് റെവന്യൂ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് മാത്രമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇഓ ഗ്രേഡിൽ 30,000- മുതൽ 1,20,000 വരെയാണ് (IDA) ശമ്പള സ്കെയിൽ. സ്ഥിരം നിയമനമായിരിക്കും.

അപേക്ഷകരുടെ പ്രായം 2026 ഫെബ്രുവരി 1-ന് 30 വയസ്സിൽ കൂടരുത്. സംവരണ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 60% മാർക്കോടെ, മാർക്കറ്റിംഗ് ഒരു സ്പെഷ്യലൈസേഷനായി പഠിച്ച ഫുൾ ടൈം റെഗുലർ എം.ബി.എയോ തത്തുല്യമോ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

kochi-metro-job

മാർക്കറ്റിംഗ്, ബിസിനസ് ഡെവലപ്‌മെന്റ്, കോൺട്രാക്ട് മാനേജ്‌മെന്റ്, അല്ലെങ്കിൽ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് എന്നീ മേഖലകളിൽ യോഗ്യത നേടിയ ശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ kochimetro.org/careers എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ആവശ്യമായ എല്ലാ യഥാർത്ഥ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഫാക്സ്, ഇ-മെയിൽ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിലൂടെ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://kochimetro.org/careers/site_media/notifications/200.pdf

മെഡിക്കൽ കോളേജിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം മാർച്ച് അഞ്ചിന്

സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ പൾമണോളജി വിഭാഗത്തിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ദിവസ വേതനം 650 രൂപ. നിയമന കാലാവധി ആറുമാസം. ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി അല്ലെങ്കിൽ റെസ്പിറേറ്ററി ടെക്നോളജി (അല്ലെങ്കിൽ തത്തുല്യം), ഡി.എം.ഇ രജിസ്ട്രേഷൻ എന്നീ യോഗ്യതകൾ വേണം. പ്രായപരിധി 18 നും 36 നും മധ്യേ. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാർച്ച് അഞ്ച് രാവിലെ 11 ന് മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10:30 മുതൽ 11 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0484-2754000.

സോഷ്യൽ വർക്കർ ഒഴിവ്

കാക്കനാട് ഗവൺമെൻ്റ് ആശാ ഭവനിൽ സോഷ്യൽ വർക്കറുടെ ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അപേക്ഷകർ മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് അല്ലെങ്കിൽ ഡിസെബിലിറ്റി സ്റ്റഡീസിൽ സ്പെഷ്യലൈസേഷനോടെ എം.എസ്‌.ഡബ്ല്യു ബിരുദം നേടിയിരിക്കണം. കൂടാതെ സൈക്യാട്രിക് സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്ററുകളിലോ മാനസികാരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ ബിരുദമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡേറ്റാ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം മാർച്ച് ആറിന് രാവിലെ 10:30 ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9447200702.

വാക്-ഇന്‍ ഇന്റര്‍വ്യൂ

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സാങ്കേതിക പിന്തുണ സ്ഥാപനമായ എസ്.എച്ച്.എസ്.ആര്‍.സി കേരളയില്‍, ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്റ്റ് റിസേര്‍ച്ച് സയന്റിസ്റ്റ്(മെഡിക്കല്‍) തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in സന്ദര്‍ശിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+