കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 2.80 ലക്ഷം വരെ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ, യോഗ്യത അറിയാം
കൊച്ചി മെട്രോയിൽ ജോലി നേടാൻ അവസരം. സിഗ്നലിംഗ് & ടെലികോം വിഭാഗത്തിലാണ് ഒഴിവുകൾ. ജനറൽ മാനേജർ അല്ലെങ്കിൽ ചീഫ് എഞ്ചിനീയർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത, നിയമനം, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ നോക്കാം
ഒരു ഒഴിവാണ് ഉള്ളത്. സ്ഥിരം നിയമനം, ഡെപ്യൂട്ടേഷൻ, പുനർനിയമനം എന്നീ മൂന്ന് രീതികളിലായിരിക്കും തിരഞ്ഞെടുപ്പ്. ഡെപ്യൂട്ടേഷൻ നിയമനം മൂന്ന് വർഷത്തേക്കാണ്, ഇത് വ്യവസ്ഥകൾക്കനുസരിച്ച് നീട്ടാവുന്നതാണ്. പുനർനിയമനമാണെങ്കിൽ, ആദ്യഘട്ടത്തിൽ രണ്ട് വർഷത്തേക്കായിരിക്കും നിയമനം. പ്രൊജക്റ്റ് ആവശ്യകത, പ്രകടനം, മാനേജ്‌മെന്റ് വിവേചനാധികാരം എന്നിവ പരിഗണിച്ച് 65 വയസ്സോ അല്ലെങ്കിൽ ആദ്യ നിയമനം മുതൽ അഞ്ച് വർഷമോ (ഏതാണോ ആദ്യം) വരെ നിയമനം നീട്ടാം.

അടിസ്ഥാന യോഗ്യതയായി AICTE/UGC അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക് ബിരുദം വേണം. ഡെപ്യൂട്ടേഷൻ നിയമനത്തിന് സേവനത്തിലുള്ള IRSSE ഉദ്യോഗസ്ഥരെയും പുനർനിയമനത്തിന് ഇന്ത്യൻ റെയിൽവേയിലെ വിരമിച്ച IRSSE ഉദ്യോഗസ്ഥരെയും പരിഗണിക്കും.
യോഗ്യത നേടിയ ശേഷം കുറഞ്ഞത് 20 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്. ഇതിൽ, റെയിൽവേ, അനുബന്ധ സ്ഥാപനങ്ങൾ/പിഎസ്‌യു-കൾ, മെട്രോ റെയിൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ്/മാനേജർ തലത്തിൽ 12 വർഷത്തെ പ്രവർത്തിപരിചയം ഉൾപ്പെടണം. സിഗ്നലിംഗ് & ടെലികോം ഡിപ്പാർട്ട്‌മെന്റിൽ വൈവിധ്യമാർന്ന പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ പുനർനിയമനത്തിന് അപേക്ഷിക്കുന്ന റെയിൽവേ/റെയിൽ പിഎസ്‌യു/മെട്രോ റെയിൽ കമ്പനികളിലെ നിലവിലെ അല്ലെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ കുറഞ്ഞത് 37400-67000 (10000 ഗ്രേഡ് പേയോടുകൂടിയ CDA പാറ്റേൺ) ശമ്പള സ്കെയിലിലോ അല്ലെങ്കിൽ 120000-280000/- (IDA പാറ്റേൺ) സ്കെയിലിലോ അതിന് തുല്യമായ ശമ്പള സ്കെയിലിലോ ഉള്ളവർ ആയിരിക്കണം.
സ്ഥിരം നിയമനത്തിനായി അപേക്ഷിക്കുന്ന സർക്കാർ/പിഎസ്‌യൂ ജീവനക്കാർ തത്തുല്യമായ ശമ്പള സ്കെയിലിൽ പ്രവർത്തിക്കുന്നവരോ അല്ലെങ്കിൽ തൊട്ട് താഴെയുള്ള ഗ്രേഡിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ളവരോ ആയിരിക്കണം. കൂടാതെ, സ്വകാര്യ മേഖലയിലെ ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്, എന്നാൽ അവരുടെ നിലവിലെ പ്രതിമാസ വാർഷിക ശമ്പളം (CTC) 2.20 ലക്ഷത്തിൽ കുറയാൻ പാടില്ല.
നിയമന രീതിക്കനുസരിച്ച് ശമ്പളത്തിലും വ്യത്യാസങ്ങളുണ്ട്. സ്ഥിരം നിയമനത്തിന് 120000 - 280000 (IDA) ശമ്പള സ്കെലാണ്. ഡെപ്യൂട്ടേഷൻ നിയമനത്തിനായി അതത് വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കും. പുനർനിയമനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,70,000/- ഏകീകൃത ശമ്പളമായി ലഭിക്കും.
പ്രായപരിധിയുടെ കാര്യത്തിൽ, 2025 സെപ്റ്റംബർ 1 കണക്കാക്കും. ഡെപ്യൂട്ടേഷൻ, സ്ഥിരം നിയമനം എന്നിവയ്ക്ക് അപേക്ഷിക്കുന്നവരുടെ ഉയർന്ന പ്രായപരിധി 55 വയസ്സാണ്. അതേസമയം, പുനർനിയമനത്തിന് അപേക്ഷിക്കുന്നവരുടെ കുറഞ്ഞ പ്രായപരിധി 56 വയസ്സും ഉയർന്ന പ്രായപരിധി 62 വയസ്സുമാണ്. കൂടുതൽ വിവരങ്ങൾക്ക് https://kochimetro.org/careers/site_media/notifications/199.pdf












Click it and Unblock the Notifications