കൊച്ചി വാട്ടർ മെട്രോയിൽ ജോലി നേടാം; പരീക്ഷയില്ല, അഭിമുഖം മാത്രം..54500 വരെ ശമ്പളം
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്), മാനേജർ (ഫിനാൻസ്), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കൺസൾട്ടന്റ് (സിവിൽ) എന്നിവയാണ് ഒഴിവുകൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 നവംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ എന്നിവയിലേതെങ്കിലും ഡിഗ്രി/ഡിപ്ലോമയും എം ഇ ഒ ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 12 വർഷത്തെ ഷിപ്പ്‌യാർഡ് അല്ലെങ്കിൽ കപ്പലുകളിലെ ഓപ്പറേഷൻസ് & മെയിന്റനൻസ് പരിചയം ആവശ്യമാണ്. വാട്ടർ മെട്രോ ബോട്ട്‌യാർഡിന്റെയും ഫ്ലീറ്റിന്റെയും മെയിന്റനൻസ് ചുമതലകൾ ഈ തസ്തികയിലുള്ളവർക്ക് ഉണ്ടായിരിക്കും. 29100-3%-54500 രൂപയാണ് ശമ്പള സ്കെയിൽ. 2025 നവംബർ 1ന് 56 വയസ്സ് കവിയരുത്. തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെയാണ്.

മാനേജർ (ഫിനാൻസ്) തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. സിഎ/ഐ സി ഡബ്ല്യു എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ സ്വകാര്യ കമ്പനികളിലോ ഫിനാൻസ് / അക്കൗണ്ട്സിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം വേണം. അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക, ബജറ്റ് നിയന്ത്രിക്കുക, ഫണ്ട് മാനേജ്മെന്റ് തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. E2 (20600-3%-46500) ഐ ഡ് എ 2007 പേ സ്കെയിലാണ് ശമ്പളം. 2025 നവംബർ 1ന് 50 വയസ്സാണ് ഉയർന്ന പ്രായപരിധി. എഴുത്ത് പരീക്ഷയും/ അല്ലെങ്കിൽ അഭിമുഖവും വഴിയാണ് തിരഞ്ഞെടുപ്പ്.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവുണ്ട്. മാർക്കറ്റിംഗ് പ്രധാന വിഷയമായി പഠിച്ച എം ബി എ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വരുമാനം/വില്പന എന്നിവ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുക, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. S1 (10750-3%-29000) ഐ ഡി എ 2007 പേ സ്കെയിലാണ് ശമ്പളം. 2025 നവംബർ 1ന് 35 വയസ്സാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെയാണ്.
കൺസൾട്ടന്റ് (സിവിൽ) തസ്തികയിൽ ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമോ തത്തുല്യ യോഗ്യതയോ ആവശ്യമാണ്. വലിയ നിർമ്മാണ പദ്ധതികൾ കൈകാര്യം ചെയ്ത 10-15 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കെ ഡബ്ല്യു എം എൽ-ന്റെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, പരിപാലിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ. പ്രതിമാസം 69,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. 2025 നവംബർ 1ന് 63 വയസ്സ് കവിയരുത്. തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെയാണ്.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. സംവരണ നിയമങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക് -https://kochimetro.org/careers/site_media/notifications/196.pdf
ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കോട്ടയം: പി.എം.ജി.എസ്.വൈ. പ്രോഗ്രാം ഇമ്പ്ളിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിൽ നവംബർ 12 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഭവനിലുള്ള പി.എം.ജി.എസ്.വൈ ഓഫീസിൽ വച്ച്് അഭിമുഖം നടത്തും.
ബി. കോം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മലയാളം ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 11 ഉച്ചക്ക് 12 ന് മുൻപായി [email protected] എന്ന ഇമെയിലിൽ അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം. ഫോൺ 0481- 2991584.












Click it and Unblock the Notifications