Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി നേടാം; 84,000 രൂപ വരെ ശമ്പളം..ഇതാ അപേക്ഷിക്കൂ

കൊച്ചിൻ ഷിപ്പ്യാർഡിൽ വിവിധ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി, ഇലക്ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ എന്നീ വിഭാഗങ്ങളിലാണ് അവസരങ്ങൾ. തസ്തിക, യോഗ്യത, ശമ്പളം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ അറിയാം

കമ്പനി സെക്രട്ടറി തസ്തികയിലേക്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയുടെ (ICSI) അസോസിയേറ്റ് അംഗത്വം നിർബന്ധമാണ്. അല്ലെങ്കിൽ, ഐ സി എസ് ഐ നടത്തുന്ന സിഎസ് പ്രൊഫഷണൽ പ്രോഗ്രാം വിജയിക്കുകയും, ഐ സി എസ് ഐ പരിശീലന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 21 മാസത്തെ പ്രായോഗിക പരിശീലനത്തിൽ കുറഞ്ഞത് 10 മാസമെങ്കിലും പൂർത്തിയാക്കുകയും വേണം. നിയമനം ലഭിച്ച് 15 മാസത്തിനുള്ളിൽ ICSI-യുടെ അസോസിയേറ്റ് അംഗത്വം നേടിയിരിക്കണം.

jobsne-

ഇലക്ട്രോണിക്സ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക്, അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദത്തിൽ കുറഞ്ഞത് 65% മാർക്ക് നേടിയിരിക്കണം. നേവൽ ആർക്കിടെക്ചർ തസ്തികയിലേക്ക്, നേവൽ ആർക്കിടെക്ചർ ബിരുദത്തിൽ കുറഞ്ഞത് 65% മാർക്ക് ആവശ്യമാണ്. ഈ ബിരുദങ്ങൾ AICTE/അനുയോജ്യമായ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി/സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നായിരിക്കണം.

കമ്പനി സെക്രട്ടറി തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട് (എല്ലാം UR വിഭാഗത്തിൽ). ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒരു ഒഴിവ് (ST), നേവൽ ആർക്കിടെക്ചറിൽ മൂന്ന് ഒഴിവുകൾ (SC-2, ST-1) എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകൾ. മൊത്തം ഏഴ് ഒഴിവുകളാണുള്ളത്.

ഈ തസ്തികകളിലേക്കുള്ള ഉയർന്ന പ്രായപരിധി 2025 ഒക്ടോബർ 15-ന് 27 വയസ്സാണ്. അതായത്, അപേക്ഷകർ 1998 ഒക്ടോബർ 16-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹0,800/- മുതൽ 84,400/- വരെ ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ജില്ലയിലെ തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. അനിമല്‍ സയന്‍സ്,ഹോര്‍ട്ടി കള്‍ച്ചര്‍ എന്നീ വിഷയങ്ങളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനത്തീയതി,ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ ഒക്ടോബര്‍ 14ന് വൈകിട്ട് അഞ്ചിന് മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അനിമല്‍ സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ വിഭാഗങ്ങളിലെ അഭിമുഖം യഥാക്രമം ഒക്ടോബര്‍ 16,17 തീയതികളില്‍ രാവിലെ 10.30 ന് നടക്കും. ഫോണ്‍: 0494-2686329, 8547193685.

സൈക്കോളജിസ്റ്റ് നിയമനം

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ 2025-26 അധ്യയന വര്‍ഷം ജീവനി മെന്റല്‍ വെല്‍ബീയിങ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി താത്ക്കാലികാടിസ്ഥാനത്തില്‍ ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 0466-2212223

ലാബ് ടെക്നീഷ്യൻ നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ ഒക്ടോബർ എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ നടക്കും. യോഗ്യത- പ്ലസ്ടു, ഡി എം ഇ അംഗീകാരമുള്ള ഡി.എം. എൽ.ടി./ ബി.എസ്.സി.എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധം. പ്രായപരിധി- 1/9/2025 ൽ 40 കവിയരുത്. കംപ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പൊന്നാനി നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ആധാർ കോപ്പിയുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ : 0494 2666439.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+