കോട്ടയം ലുലുവില്‍ ജോലി അവസരം: തീർന്നില്ല യുഎഇയിലേക്ക് ആളെ വിളിച്ച് നെസ്റ്റോയും
കോട്ടയം ലുലു മാളില്‍ ജോലി അവസരം. എസി ടെക്നീഷ്യന്‍ (HVAC) സൂപ്പർവൈസർ വിഭാഗത്തിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഫുൾ ടൈം ജോബാണെങ്കിലും റിമോട്ട് വർക്കിംഗ് സൗകര്യമുള്ള അപൂർവ അവസരമാണിത്. മാളിന്റെ എയർ കണ്ടീഷനിംഗ്, വെന്റിലേഷൻ, ഹീറ്റിംഗ് സംവിധാനങ്ങൾ (HVAC) കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയായിരിക്കും ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രധാനമായും ഉണ്ടാകുക.

പ്രധാന ഉത്തരവാദിത്തങ്ങൾ
എച്ച് വി എ സി സിസ്റ്റങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക
അറ്റകുറ്റപ്പണികളും റിപ്പയർ ഷെഡ്യൂളുകളും ഏകോപിപ്പിക്കുക
ഉപകരണങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുക (Troubleshooting)
റൂട്ടിൻ പ്രിവന്റിവ് മെയിന്റനൻസ് നടത്തുക
പുതിയ ഇൻസ്റ്റലേഷൻ ജോലികൾക്ക് മേൽനോട്ടം വഹിക്കുക
സുരക്ഷാ മാനദണ്ഡങ്ങളും EPA (Environmental Protection Agency) നിയമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക
ടെക്നീഷ്യൻമാരുടെ ടീമിനെ നയിക്കുകയും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയും ചെയ്യുക
അപേക്ഷകന് വേണ്ട യോഗ്യത
എച്ച് വി എ സി സിസ്റ്റങ്ങളിൽ വിദഗ്ധമായ ട്രബിൾഷൂട്ടിംഗ്
കഴിവ്
പ്ലംബിംഗ് സിസ്റ്റങ്ങളെക്കുറിച്ചുള്ള അറിവും പ്രിവന്റിവ് മെയിന്റനൻസ് പരിചയവും
വൈദ്യുതി സംബന്ധിച്ച അടിസ്ഥാന ധാരണയും എച്ച് വി എ സിക്ക് വേണ്ട ഇലക്ട്രിക്കൽ ഘടകങ്ങളിലുള്ള പ്രാക്ടിക്കൽ അനുഭവവും
ഇ പി എ മാനദണ്ഡങ്ങളും നടപ്പിലാക്കലും സംബന്ധിച്ച ശക്തമായ അറിവ്
മികച്ച ലീഡർഷിപ്പും ടീം മാനേജ്മെന്റ് കഴിവും
പ്രശ്നപരിഹാര ശേഷിയും മികച്ച ആശയവിനിമയ കഴിവും
എച്ച് വി എ സി അല്ലെങ്കിൽ ഇ പി എ സർട്ടിഫിക്കേഷനുകൾ/ലൈസൻസുകൾ ഉണ്ടെങ്കിൽ മുൻഗണന
ടെക്നീഷ്യൻമാരെ മേൽനോട്ടം വഹിച്ച് മെയിന്റനൻസ് ജോലികൾ കൈകാര്യം ചെയ്ത പരിചയം
യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പിന്‍റെ ഔദ്യോഗിക ലിങ്കിഡ് ഇന്‍ പ്രൊഫൈലിലെ ജോബ് വിജ്ഞാപനം വഴി അപേക്ഷിക്കാം.
നെസ്റ്റോയിലും ഒഴിവ്
അതേസമയം നെസ്റ്റോ ഗ്രൂപ്പ് യുഎഇയിൽ ഫാഷൻ വിഭാഗത്തിനായി വിഷ്വൽ മർചൻഡൈസറെ നിയമിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളവും മികച്ച ആനുകൂല്യങ്ങളുമാണ് നെസ്റ്റോ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. ഫിലിപ്പീന്‍സ് പൌരന്മാർക്കാണ് മുന്‍ഗണന നല്‍കുന്നതെങ്കിലും മറ്റുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് റെസ്യൂമെ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0569913057 (വാട്സാപ്പിലും ലഭ്യം)
കൊച്ചിയിലും ഒഴിവ്
ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഇഐഎസ് ഡിവിഷനിൽ യങ് പ്രൊഫഷണൽ (01 No) വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തപ്പെടുന്നു. എസ് സി വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികതയാണ്.
കരാറിന്റെ കാലാവധി ഒരു വർഷമായിരിക്കും. പരമാവധി 03 വർഷം വരെ നീട്ടിയേക്കാം. വാക്ക്-ഇൻ-ഇന്റർവ്യൂ 4 ന് രാവിലെ 10:30 മണിക്ക് നടത്തപ്പെടും. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
താത്കാലിക ഒഴിവ്
മ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ
അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എൻ സി വി ഇ ടി അംഗീകൃത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന്റെ വാരാന്ത്യ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 540 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999712












Click it and Unblock the Notifications