എംജി യൂനിവേഴ്സിറ്റിയിൽ അസിസ്റ്റൻ്റ് പ്രൊഫസർ,സെക്യൂരിറ്റി ഗാഡ് ഒഴിവുകൾ..അപേക്ഷിക്കാം

എംജി യൂനിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുകൾ. സ്കൂൾ ഓഫ് സയൻസസ്, ഗാന്ധിയൻ തോട്ട് ആൻ്റ് ഡെവലെപ്പ്മെൻ്റ് സ്റ്റഡീസ്, ബയോസയൻസസ്, പെഡഗോഗിക്കൽ സയൻസസ്, ടൂറിസം സ്റ്റഡീസ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.യോഗ്യത അടക്കമുള്ള വിശദാംശങ്ങൾ അറിയാം.

എല്ലാ ഡിപ്പാർട്ട്മെനറുകളിലും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 60 വയസാണ്.
ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി., 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എട്ട് വർഷത്തെ അധ്യാപന/ഗവേഷണ പരിചയം, ഏഴ് ഗവേഷണ പ്രസിദ്ധീകരണങ്ങൾ, 75 ഗവേഷണ സ്കോർ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,31,400 അടിസ്ഥാന ശമ്പളം.

mgjob

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 17 ആണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയുടെ രണ്ട് ഹാർഡ് കോപ്പികളും സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 31 ന് മുൻപായി തപാൽ മുഖേന അയക്കണം.

വിലാസം

ഡെപ്യൂട്ടി രജിസ്ട്രാർ-II (അഡ്മിൻ), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686 560

കൂടുതൽ വിവരങ്ങൾക്ക്

https://www.mgu.ac.in/uploads/2026/11/Notification-Nov-2026-Associate.pdf?x39651

സുരക്ഷ ജീവനക്കാരുടെ ഒഴിവ്

താത്കാലിക ഒഴിവാണ്. ആകെ 5 ഒഴിവുകളാണ് ഉള്ളത്. കുറഞ്ഞ പ്രായപരിധി 30 വയസാണ്. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

പുരുഷന്മാർ - എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്, വിമുക്തഭടൻ/ബി.എസ്.എഫ്/സി.ആർ.പി.എഫ് തുടങ്ങി സൈനിക /അർദ്ധസൈനിക സേവന പരിചയം.

വനിതകൾ (10% വനിതാ പ്രാതിനിധ്യം) - എൻ.സി.സി.ബി, സി സർട്ടിഫിക്കറ്റ് നേടിയവർ/ എൻ.സി.സി യിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തവർ/ സൈനിക / ബി.എസ്.എഫ് / സി.ആർ.പി.എഫ് പാരാമിലിട്ടറി ഫോഴ്സ് തുടങ്ങിയവയിൽ ഏതിലെങ്കിലുമുള്ള സേവന പരിചയം

ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.പ്രതിദിനം 755 രൂപ നിരക്കിൽ 20,385 രൂപയാണ് ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 26 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://www.mgu.ac.in/uploads/2026/11/5_vac_not_127160-AD_A4-1-2021-REG_SECT.pdf?x39651

വാക്ക് ഇൻ ഇന്റർവ്യൂ

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സിവിടിഎസ് വിഭാഗത്തിൽ കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 23ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എംബിബിഎസ് ആൻഡ് എം എസ് അല്ലെങ്കിൽ എം.സി.എച്ച് (സിടിവിഎസ്) യോഗ്യതയും സജീവമായ ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 23ന് രാവിലെ പത്ത് മുതൽ 11 മണി വരെയാണ് രജിസ്ട്രേഷൻ.
ഫോൺ : 0484 2754416, 0484 2754456

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma