കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും നിരവധി ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കോഴിക്കോട്, സീനിയർ അക്കൗണ്ടന്റ് (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. ഒരു വർഷത്തേക്കാണ് കരാർ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 മുതൽ 75,000 വരെ ഏകീകൃത ശമ്പളം ലഭിക്കും. ഫുൾ-ടൈം ബി.കോം / എം.കോം ബിരുദത്തോടൊപ്പം സി.എ. / സി.എ. (ഇന്റർമീഡിയറ്റ്) യോഗ്യതയും അപേക്ഷകർക്ക് നിർബന്ധമാണ്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രസക്തമായ പ്രവർത്തിപരിചയവും ആവശ്യമാണ്. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറായ ടാലി (Tally), എം.എസ്. വേഡ്, എക്സൽ, പവർപോയിന്റ് അവതരണങ്ങൾ, ഇന്റർനെറ്റ് തുടങ്ങിയവയിൽ നല്ല പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും.

കോഴിക്കോട് ഐഐഎമ്മിലും ഒഴിവ്
കോഴിക്കോട് ഐ.ഐ.എം. വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസപ്ഷനിസ്റ്റ്, ജൂനിയർ അക്കൗണ്ടിംഗ് അസിസ്റ്റൻ്റ്, ഒരു സീനിയർ അഡ്മിനിസ്ട്രേറ്റീവ് റോൾ എന്നിവയാണ് പ്രധാന ഒഴിവുകൾ.
ജൂനിയർ അക്കൗണ്ടിംഗ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് 40 വയസ്സാണ് ഉയർന്ന പ്രായപരിധി (കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രായപരിധി ഇളവുകൾ ബാധകം). പ്രതിമാസം 24,300 രൂപ ഏകീകൃത ശമ്പളം (300 രൂപ ടെലിഫോൺ അലവൻസ് ഉൾപ്പെടെ) ലഭിക്കും. കൊച്ചിയിലാണെങ്കിൽ താമസസൗകര്യത്തിനായി പ്രതിമാസം 3,500 രൂപ അധിക സാമ്പത്തിക സഹായം ലഭിക്കും.
സി.എ. ഇൻ്റർമീഡിയേറ്റ് (ആദ്യ ഗ്രൂപ്പ്, ആർട്ടിക്കിൾഷിപ്പോടെ) അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ബി.കോം ബിരുദധാരികൾക്ക് അപേക്ഷിക്കാം. എം.എസ്. എക്സെൽ, എം.എസ്. വേർഡ് എന്നിവയിൽ മികച്ച അറിവ് നിർബന്ധമാണ്. ജോലിസ്ഥലം ഐ.ഐ.എം. കോഴിക്കോട് മെയിൻ കാമ്പസ്, കൊച്ചി കാമ്പസ് അല്ലെങ്കിൽ സ്ഥാപനത്തിൻ്റെ ആവശ്യാനുസരണം മറ്റ് സ്ഥലങ്ങളിലാകാം. 2026 ഏപ്രിൽ 14 വൈകുന്നേരം 5 മണിക്ക് മുൻപ് https://iimk.ac.in/ വഴി ഓൺലൈനായി അപേക്ഷിക്കുക.
റിസപ്ഷനിസ്റ്റ് (വനിത) -. പ്രതിമാസം 27,800 രൂപ ഏകീകൃത ശമ്പളം (3,500 രൂപ താമസസഹായം, 300 രൂപ ടെലിഫോൺ അലവൻസ് ഉൾപ്പെടെ). ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് (ബി.കോം/ബി.ബി.എ./ബി.എ. എന്നിവക്ക് മുൻഗണന) യോഗ്യത. റിസപ്ഷൻ അല്ലെങ്കിൽ ഫ്രണ്ട് ഓഫീസ് മേഖലയിൽ 3-5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വലിയ കോർപ്പറേറ്റുകൾ, പ്രധാന പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പരിചയം അഭികാമ്യം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് https://iimk.ac.in/ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒരു സീനിയർ അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 60 വയസ്സാണ് ഉയർന്ന പ്രായപരിധി (കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ബാധകം). പ്രതിമാസം 55,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
കുറഞ്ഞത് 15 വർഷത്തെ പ്രസക്തമായ അഡ്മിനിസ്ട്രേറ്റീവ് പ്രവൃത്തിപരിചയം വേണം. ഹോസ്റ്റൽ, വിദ്യാർത്ഥി കാര്യങ്ങളിൽ പരിചയമുള്ള അക്കാദമിക് സ്ഥാപനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ എഴുതാനും സംസാരിക്കാനുമുള്ള കഴിവും മികച്ച ആശയവിനിമയ ശേഷിയും നിർബന്ധം. യാത്രകളും പടികൾ കയറുന്നതും ഉൾപ്പെടുന്നതിനാൽ ശാരീരികക്ഷമതയും ഊർജ്ജസ്വലതയും അത്യാവശ്യം. അപേക്ഷകർ 2026 ഏപ്രിൽ 13 വൈകുന്നേരം 5 മണിക്ക് മുൻപ് https://iimk.ac.in/ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്
https://webapps.iimk.ac.in/jobportal/vacancy












Click it and Unblock the Notifications