കോഴിക്കോട് ജോലി അവസരം; കരാർ നിയമനം, ശമ്പളം 37,000 രൂപ, ഇപ്പോൾ അപേക്ഷിക്കൂ
കോഴിക്കോട് എൻഐടിയിൽ ജോലി അവസരം. കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജൂനിയർ റിസർച്ച് ഫെലോ (ജെ.ആർ.എഫ്.) തസ്തികയിലാണ് ഒഴിവ്. ഒരു ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മെയ് 4-ന് ഹൈബ്രിഡ് അഭിമുഖം നടക്കും. എഎൻആർഎഫ് ആണ് പദ്ധതി സ്പോൺസർ ചെയ്യുന്നത്. നിയമനം ഒരു വർഷത്തേക്കാണ്; ഇത് പദ്ധതി പൂർത്തിയാകുന്നത് വരെ നീട്ടാൻ സാധ്യതയുണ്ട്. പ്രതിമാസം 37,000 ഏകീകൃത ശമ്പളവും 20 ശതമാനം എച്ച്ആർഎയും ലഭിക്കും. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസ്സാണ്.
അത്യാവശ്യ യോഗ്യതകൾ: എഞ്ചിനീയറിംഗ്/ടെക്നോളജി വിഷയങ്ങളിൽ എം.ടെക്/എം.ഇ/എം.എസ്. (റിസർച്ച്)/എം.എസ്‌സി അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദവും CSIR-UGC NET/GATE യോഗ്യതയും. അതല്ലെങ്കിൽ, ബി.ടെക്/ബി.ഇ അല്ലെങ്കിൽ അതേ വിഷയത്തിൽ 60% മാർക്കോ 6.5 സി.ജി.പി.എയോ സഹിതമുള്ള ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ബിരുദവും CSIR-UGC NET/GATE യോഗ്യതയും ആവശ്യമാണ്.

താപ കൈമാറ്റം, ഇന്ധനങ്ങൾ, ഊർജ്ജം, ഐ.സി. എഞ്ചിനുകൾ, ഡിസൈൻ, കാറ്റലിസ്റ്റ്, ബയോമാസ് ടു ബയോഫ്യുവൽസ്, റിയാക്ഷൻ എഞ്ചിനീയറിംഗ്, തെർമോ കെമിക്കൽ പരിവർത്തന രീതികൾ, അത്യാധുനിക ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് അഭികാമ്യം.
അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ നൽകിയിട്ടുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച്, ഏറ്റവും പുതിയ ബയോഡാറ്റ, യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളുടെ സോഫ്റ്റ് കോപ്പികൾ എന്നിവ ഉൾപ്പെടുന്ന ഒറ്റ പി.ഡി.എഫ് ആയി, "[email protected]" എന്ന വിലാസത്തിലേക്കും "[email protected]" എന്ന വിലാസത്തിൽ പകർപ്പായും അയക്കുക. അപേക്ഷയുടെ സബ്ജെക്ട് ലൈനിൽ "Application for JRF/ANITF/AP.G12025/001879/ENS" എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 ആണ്.. യോഗ്യരായവരെ തിരഞ്ഞെടുത്ത് ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം, ഇമെയിൽ വഴി അഭിമുഖത്തിന് ക്ഷണിക്കും. അസാധാരണ കഴിവുകളുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയിലും പ്രവർത്തിപരിചയത്തിലും ഇളവ് നൽകാൻ സ്ഥാപനത്തിന് അധികാരമുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇലക്ട്രിക് സൂപ്പര്‍ വൈസര്‍ നിയമനം
പത്തനംതിട്ട; പളളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡുകളിലെ തെരുവ് വിളക്ക് പരിപാലനത്തിന് ഇലക്ട്രിക് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയും മുന്‍പരിചയവുമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 30 ഉച്ചയ്ക്ക് രണ്ട് വരെ. യോഗ്യത - അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ / സൂപ്പര്‍വൈസര്‍ ലൈസന്‍സ്. തെരുവ് വിളക്ക് അറ്റകുറ്റപണി ചെയ്യുന്നതിന് നേതൃത്വം നല്‍കിയുളള മുന്‍പരിചയം അഭിലഷണീയം. ഫോണ്‍ : 04734 288621.












Click it and Unblock the Notifications