Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് എന്‍ഐടിയില്‍ കരാര്‍ നിയമനം; അരലക്ഷം വരെ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം?

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (NIT Calicut) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫുള്‍ സ്റ്റാക്ക് വെബ് ഡെവലപ്പര്‍, ഓട്ടോമേഷന്‍ ടെസ്റ്റ് എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഡ്വര്‍ടൈസ്‌മെന്റ് നമ്പര്‍ P1/Adhoc/Recr/2026-27 പ്രകാരമാണ് ഈ നിയമനം നടക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ജൂണ്‍ 16 ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ആകെ രണ്ട് ഒഴിവുകളാണ് എന്‍.ഐ.ടി കാലിക്കറ്റ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓരോ തസ്തികയിലും ഒരു ഒഴിവുവീതമാണുള്ളത്. ഫുള്‍ സ്റ്റാക്ക് വെബ് ഡെവലപ്പര്‍ തസ്തികയില്‍ 50,000 രൂപയും, ഓട്ടോമേഷന്‍ ടെസ്റ്റ് എഞ്ചിനീയര്‍ തസ്തികയില്‍ 40,000 രൂപയുമാണ് പ്രതിമാസ ഏകീകൃത വേതനമായി നല്‍കുന്നത്.

Kozhikode Jobs

കരാര്‍ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങള്‍ നടക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി പ്രായപരിധി 50 വയസ് വരെയായി നിശ്ചയിച്ചിട്ടുണ്ട്. ഫുള്‍ സ്റ്റാക്ക് വെബ് ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബി.എസ്.സി, എം.എസ്.സി, ബി.സി.എ, എം.സി.എ, ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ എന്നിവയില്‍ ഏതെങ്കിലും സ്‌പെഷ്യലൈസേഷനില്‍ ബിരുദം വേണം.

ഫുള്‍ സ്റ്റാക്ക് വെബ് ആപ്ലിക്കേഷന്‍ വികസനത്തില്‍ (Angular & Laravel) കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും നിര്‍ബന്ധമാണ്. ഓട്ടോമേഷന്‍ ടെസ്റ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സമാനമായ വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടാതെ, സെലീനിയം (Selenium) അല്ലെങ്കില്‍ പ്ലേറൈറ്റ് (Playwright) എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ആവശ്യമാണ്.

അപേക്ഷാ ഫീസ് വിഭാഗങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എസ്.സി/എസ്.ടി, വനിതകള്‍, വിമുക്തഭടന്മാര്‍, ഭിന്നശേഷിക്കാര്‍ (PwBD) എന്നിവര്‍ക്ക് 500 രൂപയും, മറ്റ് വിഭാഗക്കാര്‍ക്ക് 1000 രൂപയും അപേക്ഷാ ഫീസായി നല്‍കണം. ഓണ്‍ലൈനായി ഫീസ് അടച്ച ശേഷമുള്ള രേഖകള്‍ ഇ-മെയില്‍ വഴി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ, പെയ്‌മെന്റ്, രേഖകളുടെ സമര്‍പ്പണം, തുടര്‍ന്ന് നടക്കുന്ന സ്‌കില്‍ ടെസ്റ്റ് അല്ലെങ്കില്‍ ട്രേഡ് ടെസ്റ്റ് എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ എന്‍.ഐ.ടി കാലിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ 16-നകം അപേക്ഷ പൂര്‍ത്തിയാക്കണം. വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും കൃത്യമായി പൂരിപ്പിക്കേണ്ടതുണ്ട്. ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ തിയതി അവസാനിക്കുന്നതിന് മുന്‍പ് ഫീസടയ്ക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക.

സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. ഔദ്യോഗിക വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും മനസ്സിലാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+