കോഴിക്കോട് ഐഐഎമ്മില്‍ റിസര്‍ച്ച് അസിസ്റ്റന്റാകാം... പിജിക്കാര്‍ക്ക് അവസരം!
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ( ഐ ഐ എം കോഴിക്കോട് ) റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ഐ എം കോഴിക്കോട് ഔദ്യോഗിക വെബ്സൈറ്റ് വഴി ( https://iimk.ac.in. ) ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 11 ആണ്. അംഗീകൃത സര്‍വകലാശാല / സ്ഥാപനത്തില്‍ നിന്ന് സാംസ്‌കാരിക പഠനം / മാധ്യമ പഠനം / ആശയ വിനിമയ പഠനം / താരതമ്യ സാഹിത്യം / പരിസ്ഥിതി പഠനം എന്നിവയില്‍ എം എ ബിരുദം ഉണ്ടായിരിക്കണം. കൂടാതെ ഉദ്യോഗാര്‍ത്ഥിക്ക് ഇംഗ്ലീഷില്‍ മികച്ച എഴുത്ത്, ആശയ വിനിമയ കഴിവുകള്‍ ഉണ്ടായിരിക്കണം.

ഡാറ്റ ശേഖരണം, സംസ്‌കരണം, വിശകലനം എന്നിവയില്‍ സഹായിക്കുക, പദ്ധതിക്ക് ആവശ്യമായ സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക, സാഹിത്യ അവലോകനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുകയും ചെയ്യുക, കണ്ടെത്തലുകളുടെ അവതരണത്തില്‍ ഗവേഷണ സംഘത്തെ പിന്തുണയ്ക്കുക, ഡോക്യുമെന്റേഷന്‍ ചെയ്യുക എന്നിവയായിരിക്കും റിസര്‍ച്ച് അസിസ്റ്റന്റിന്റെ ജോലി.
അപേക്ഷകരുടെ പ്രായപരിധി 35 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ ശമ്പളം ലഭിക്കും. അുപേക്ഷകര്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം. അപേക്ഷകളുടെ ഷോര്‍ട്ട് ലിസ്റ്റിംഗ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഐ ഐ എം കെ ഡയറക്ടറുടെ തീരുമാന പ്രകാരമാണ് അന്തിമ തിരഞ്ഞെടുപ്പ്. അന്തിമ തിരഞ്ഞെടുപ്പ് തീരുമാന വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://iimk.ac.in. 'റിസര്‍ച്ച് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2025' എന്ന അറിയിപ്പ് ലിങ്ക് കണ്ടെത്തുക. ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിച്ച ശേഷം 'ഓണ്‍ലൈനായി അപേക്ഷിക്കുക' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ - മെയില്‍ ഐ ഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ശരിയായ വിശദാംശങ്ങള്‍ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക
ആവശ്യമായ രേഖകള്‍ ( ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ ) അപ്ലോഡ് ചെയ്യുക. അപേക്ഷ സമര്‍പ്പിച്ച് ഭാവി റഫറന്‍സിനായി പ്രിന്റൗട്ട് എടുക്കുക












Click it and Unblock the Notifications