ഏഴാം ക്ലാസും ഡ്രൈവിംഗ് ലൈസന്‍സുമുണ്ടോ? കാലിക്കറ്റ് യൂണിവേഴ്സ്റ്റിയില്‍ അവസരം
കാലിക്കറ്റ് സര്‍വകലാശാല ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്ക് നിയമന വിജ്ഞാപനം ( നമ്പര്‍: 228822/ AD-L-ASST-3/2024/Admn) പുറത്തിറക്കി. കരാര്‍ അടിസ്ഥാനത്തിലാണ് ഈ ഒഴിവുകള്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ജനുവരി 13 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഒഴിവുകളുടെ എണ്ണം നിലവില്‍ വ്യക്തമാക്കിയിട്ടില്ല.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,070 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായം 2025 ജനുവരി 1 - ന് 36 വയസില്‍ കൂടരുത്. പട്ടിക ജാതി / വര്‍ഗ്ഗ ( എസ് സി, എസ് ടി ) മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് ( ഒ ബി സി ) സര്‍ക്കാര്‍ നിയമ പ്രകാരമുള്ള ഇളവുകള്‍ പ്രായ പരിധിയില്‍ ലഭ്യമാണ്. ഏഴാം ക്ലാസ് വിജയം, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ഡ്രൈവിംഗ് ലൈസന്‍സ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍.

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസൊന്നും ഈടാക്കില്ല. ഡോക്യുമെന്റ് പരിശോധനയും വ്യക്തിഗത അഭിമുഖവുമാണ് തിരഞ്ഞെടുപ്പ് രീതി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uoc.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റിലെ 'റിക്രൂട്ട്‌മെന്റ് / കരിയര്‍' വിഭാഗത്തില്‍ 'ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്' തസ്തികയുടെ വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കുക.
തുടര്‍ന്ന് നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കില്‍ വിവരങ്ങള്‍ തെറ്റു കൂടാതെ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. എല്ലാ വിവരങ്ങളും പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷാ ഫീസ് ആവശ്യമില്ലാത്തതിനാല്‍ അടുത്ത ഘട്ടത്തിലേക്ക് പോകാവുന്നതാണ്. സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് ശേഷം അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും സര്‍വകലാശാലയിലേക്ക് തപാല്‍ വഴി അയയ്‌ക്കേണ്ടതാണ്. കവറിനു പുറത്ത് 'Application for the post of Driver Cum Office Attendant (Contract Appointment)' എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
രേഖകള്‍ അയയ്ക്കേണ്ട വിലാസം:
Registrar,
University of Calicut,
Calicut University P.O,
Malappuram, 673635, Kerala.












Click it and Unblock the Notifications