കോഴിക്കോട് ഐഐഎമ്മില്‍ നിരവധി ഒഴിവുകള്‍.. ശമ്പളം 2 ലക്ഷം രൂപ വരെ! വേഗം അപേക്ഷിച്ചോ
ഐഐഎം കോഴിക്കോട് 17 പുതിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ചീഫ് മാനേജര്‍, ജൂനിയര്‍ എഞ്ചിനീയര്‍ എന്നിവയുള്‍പ്പെടെ വിവിധ തസ്തികകളിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐഐഎം കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 12 ആണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട് ലഭിക്കേണ്ട അവസാന തീയതി ജനുവരി 21 ബുധനാഴ്ച വൈകുന്നേരം 5:30 വരെയാണ്. ചീഫ് മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍): 1, മാനേജര്‍: 1, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍: 3, ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍): 2, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: 1, അസിസ്റ്റന്റ്: 5, അക്കൗണ്ടന്റ്: 1, ജൂനിയര്‍ അസിസ്റ്റന്റ്: 2, ജൂനിയര്‍ അക്കൗണ്ടന്റ്: 1 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകള്‍.

ചീഫ് മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍) തസ്തികയ്ക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ എം.ഇ. / എം.ടെക് ബിരുദം, CAD / CAM, ഓട്ടോമേറ്റഡ് പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റങ്ങളില്‍ പരിചയം, 15 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ആവശ്യമാണ്. മാനേജര്‍ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും 12 വര്‍ഷത്തെ ഭരണപരമായ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, അതത് ശമ്പള നിലകളിലെ ഭരണപരമോ ക്ലെറിക്കല്പരമോ ആയ പ്രവൃത്തിപരിചയവും വേണം. ജൂനിയര്‍ എഞ്ചിനീയര്‍ക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും 8 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബി.ഇ./ബി.ടെക് ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.
ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ലൈബ്രറി സയന്‍സ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഡോക്യുമെന്റേഷന് സയന്‍സില്‍ ബിരുദവും 6 വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ് തസ്തികകളിലേക്ക് ബി.കോം/ഇന്റര്‍-സി.എ/ഇന്റര്‍-ഐ.സി.ഡബ്ല്യു.എ യോഗ്യതയും യഥാക്രമം 6/5 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യമായ യോഗ്യത.
സ്വര്‍ണത്തിന് പതര്‍ച്ച... ഇന്ന് വില കുറഞ്ഞു; വാങ്ങുന്നെങ്കില്‍ വാങ്ങാം... ഇനി വില കൂടും
സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലോ അക്കാദമിക് സ്ഥാപനങ്ങളിലോ ഉള്ള ഭരണപരമായ/ഓഫീസ് ക്ലറിക്കല്‍ കാര്യങ്ങളിലെ പരിചയത്തെയാണ് 'ബന്ധപ്പെട്ട പ്രവൃത്തിപരിചയം' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അപ്രന്റീസ്ഷിപ്പ്, ഏതെങ്കിലും തരത്തിലുള്ള പരിശീലനം എന്നിവ പ്രവൃത്തിപരിചയമായി കണക്കാക്കുന്നതല്ല.
ശമ്പള ഘടന തസ്തികകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചീഫ് മാനേജര്‍ക്ക് (ലെവല്‍-13) 2.25 ലക്ഷം രൂപ പ്രതിമാസം (ഏകദേശം) മൊത്ത ശമ്പളം ലഭിക്കും. മാനേജര്‍ക്ക് (ലെവല്‍-10) ഏകദേശം 1.00 ലക്ഷം രൂപയും, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് (ലെവല്‍-07) ഏകദേശം 77,000 രൂപയും പ്രതിമാസം മൊത്ത ശമ്പളമായി ലഭിക്കുന്നതാണ്.
ജൂനിയര്‍ എഞ്ചിനീയര്‍, ലൈബ്രറി അസിസ്റ്റന്റ്, അസിസ്റ്റന്റ്, അക്കൗണ്ടന്റ് എന്നിവര്‍ക്ക് (ലെവല്‍-06) ഏകദേശം 62,000 രൂപയും, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അക്കൗണ്ടന്റ് എന്നിവര്‍ക്ക് (ലെവല്‍-04) ഏകദേശം 45,000 രൂപയും പ്രതിമാസം മൊത്ത ശമ്പളമായി ലഭിക്കും.
പ്രായപരിധി 2026 ജനുവരി 12 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ചീഫ് മാനേജര്‍ക്ക് പരമാവധി 50 വയസ്, മാനേജര്‍ക്ക് 45 വയസ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് 40 വയസ് (ഒ.ബി.സി (എന്‍സിഎല്‍) വിഭാഗക്കാര്‍ക്ക് 43 വയസ്), ജൂനിയര്‍ എഞ്ചിനീയര്‍/ലൈബ്രറി അസിസ്റ്റന്റ്/അക്കൗണ്ടന്റ്/ജൂനിയര്‍ അക്കൗണ്ടന്റ് എന്നിവര്‍ക്ക് 35 വയസ് എന്നിവയാണ് പരമാവധി പ്രായപരിധി.
അസിസ്റ്റന്റ് തസ്തികയ്ക്ക് പരമാവധി 35 വയസ് (ഒ.ബി.സി (എന്‍സിഎല്‍) വിഭാഗക്കാര്‍ക്ക് 38 വയസ്, എസ്.സി. വിഭാഗക്കാര്‍ക്ക് 40 വയസ്), ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് പരമാവധി 35 വയസ് (എസ്.ടി. വിഭാഗക്കാര്‍ക്ക് 40 വയസ്) എന്നിങ്ങനെയാണ് പ്രായപരിധി. മുന്‍ സൈനികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം പ്രായത്തില്‍ ഇളവുകള്‍ ലഭിക്കും. ഐഐഎം കോഴിക്കോടിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.
അപേക്ഷാ ഫീസ് 118/ രൂപയാണ് (ജി.എസ്.ടി ഉള്‍പ്പെടെ), ഇത് ഓണ്‍ലൈന്‍ പേമെന്റ് സിസ്റ്റം വഴി അടയ്ക്കണം. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വനിതകള്‍, ഐഐഎം കോഴിക്കോടിലെ ഡിപ്പാര്‍ട്ട്മെന്റല്‍ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുകയാണെങ്കില്‍ ഓരോ തസ്തികയ്ക്കും വെവ്വേറെ ഫീസ് അടയ്ക്കണം. അടച്ച ഫീസ് ഒരു കാരണവശാലും തിരികെ ലഭിക്കില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ തസ്തികകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും. ചീഫ് മാനേജര്‍, മാനേജര്‍ എന്നീ തസ്തികകളിലേക്ക് ഐഐഎം കോഴിക്കോട് കാമ്പസില്‍ വെച്ച് നടത്തുന്ന അഭിമുഖം മാത്രമായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ജൂനിയര്‍ എഞ്ചിനീയര്‍, ലൈബ്രറി അസിസ്റ്റന്റ്, അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് എഴുത്തുപരീക്ഷ മാത്രമായിരിക്കും ഉണ്ടാകുക.
അടിസ്ഥാന യോഗ്യതകള്‍ക്കപ്പുറം തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അവകാശമുണ്ട്. യോഗ്യരായവരെ മാത്രമേ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ക്ഷണിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടത്തും. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഐഐഎം കോഴിക്കോട് പ്രധാന കാമ്പസിലോ കൊച്ചി കാമ്പസിലോ നിയമനം ലഭിക്കാം.
സമഗ്രമല്ലാത്ത അപേക്ഷകള്‍, ഒപ്പിടാത്ത അപേക്ഷകള്‍, ആവശ്യമായ രേഖകളില്ലാത്ത അപേക്ഷകള്‍ എന്നിവ യാതൊരു അറിയിപ്പും കൂടാതെ തള്ളിക്കളയും. നിലവില്‍ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രോപ്പര്‍ ചാനല്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയോ, എഴുത്തുപരീക്ഷയ്ക്കോ അഭിമുഖത്തിനോ ഹാജരാകുമ്പോള്‍ എന്‍.ഒ.സി ഹാജരാക്കുകയോ ചെയ്യണം.
നിയമനത്തിന് ശേഷം ആദ്യ മൂന്ന് വര്‍ഷത്തേക്ക് മറ്റ് ജോലികള്‍ക്ക് അപേക്ഷിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഒപ്പിടുകയും പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ശമ്പള രേഖകള്‍, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, വിജിലന്‍സ് ക്ലിയറന്‍സ് തുടങ്ങിയ എല്ലാ ബന്ധപ്പെട്ട രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അതോടൊപ്പം വെക്കുകയും ചെയ്യുക.
പൂര്‍ണ്ണമായ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സ്പീഡ് പോസ്റ്റ്/രജിസ്റ്റേര്‍ഡ് പോസ്റ്റ്/കൊറിയര്‍ വഴി 'HR In-charge, Indian Institute of Management Kozhikode, IIM Kozhikode Campus P.O, Kozhikode, Kerala 673 570' എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് 'Application for the post of ____, Post Code ____' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കായി കകങ കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications