കെഎസ്എഫ്ഇയിൽ പ്ലസ്ടുകാർക്ക് അവസരം; 3000ത്തോളം ഒഴിവുകൾ..ശമ്പളവും അറിയാം
പ്ലസ്ടു കഴിഞ്ഞവരാണോ? ഇതുവരേയും ജോലിയൊന്നും ആയില്ലേ? എന്നാൽ ഇതാ നിങ്ങൾക്ക് അവസരം. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ബിസിനസ് പ്രമോട്ടർ തസ്തികയിലേക്കാണ് പ്ലസ്ടു യോഗ്യതയുള്ള ഉദ്യോഗസ്ഥരെ ക്ഷണിച്ചിരക്കുന്നത്. വിശദമായി അറിയാം
കെ എസ് എഫ് ഇയുടെ 16 മേഖലാ ഓഫീസുകളുടെ കീഴിലാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. 3000 ഒഴിവുകളാണ് ഉള്ളത്. 20-45 വയസ് വരെയാണ് പ്രായപരിധി. ബിസിനസ് പ്രമോട്ടർമാരുടെ വേതനം ഇൻസെന്റീവ് അടിസ്ഥാനത്തിലായിരിക്കും. 9300 രൂപ മുതൽ 114800 രൂപ വരെ നേടാൻ സാധിക്കും.

താത്പര്യമുള്ളവർക്ക് തപാലായി അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് കെഎസ് എഫ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ksfe.com. ൽ പരിശോധിക്കാം.
ഇതിനായി കെ എസ് എഫ് ഇ ഹോം പേജിൽ കയറി ബിസിനസ് പ്രൊമോട്ടർ റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പരിശോധിക്കുക. 'മീഡിയ വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് "Career@KSFE" ഓപ്ഷൻ ക്ലിക്ക് ചെയ്യുക.പുതിയ പേജിൽ, ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അപ്‌ഡേറ്റുകൾ കാണാം.
അതിന് ശേഷം ബിസിനസ് പ്രൊമോട്ടർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.അപേക്ഷാ ഫോം ഒരു പുതിയ ടാബിൽ പി ഡി എഫ് ആയി തുറക്കും. ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. ഈ ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കാം. അതിന് ശേഷം ബയോഡാറ്റയും ആവശ്യമായ എല്ലാ രേഖകളും ചേർത്ത് കെ എസ് എഫ് ഇയുടെ മേൽവിലാസത്തിലേക്ക് അയക്കാം. കെ എസ് എഫ് ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി ബി നമ്പർ-510, തൃശ്ശൂർ-680020 എന്ന മേൽവിലാസത്തിലേക്കാണ് അയക്കേണ്ടത്. തപാലിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ-10.












Click it and Unblock the Notifications