Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി സ്വിഫ്റ്റില്‍ അവസരം: ഡ്രൈവർ കം കണ്ടക്ടർ വിഭാഗത്തില്‍ 300 ഒഴിവുകള്‍

ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ച് കെ എസ് ആർ ടി സി സ്വിഫ്റ്റ്. സ്ഥാപനം നിഷ്‌കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നതെന്ന് കെ എസ് ആർ ടി സി സ്വിഫ്റ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർ കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ്. ഈ തുക താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്നയാള്‍ സ്വയം പിരിഞ്ഞ് പോകുകയോ 55 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് തൊഴിലാളിയില്‍ നിന്നും ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെകിൽ ആ തുക കുറച്ചായിരിക്കും സെക്യുരിറ്റി തിരികെ നല്‍കുക. കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ സേവന വ്യവസ്‌ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുളള കെ എസ് ആർ ടി സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ എസ് ആർ ടി സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമായിരിക്കില്ല.

ksrtc-swift-

അപേക്ഷകർക്ക് വേണ്ട യോഗ്യതകള്‍

  • ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്‌ഥമാക്കുകയും വേണം.
  • അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
  • മുപ്പതിൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം.
  • പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 24മുതൽ 55 വയസ്സ് വരെ.
  • വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുളള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം.

മറ്റ് വ്യവസ്ഥകള്‍

  • സർവ്വീസുകളിൽ M.V.Act അനുശാസിയ്ക്കുന്ന വ്യവസ്‌ഥകൾക്കനുസൃതമായി 10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്ര രോഗ വിദഗ്‌ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
  • ഒരു കണ്ടക്ടർക്കാവശ്യമായ സാമാന്യകണക്കുകൾ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.
  • മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ കെ എസ് ആർ ടി സി സ്വിഫ്റ്റുമായി നിർദ്ദിഷ്ഠ കരാറിൽ ഏർപ്പെടുന്നതിനൊപ്പം പലിശയില്ലാത്ത റീഫണ്ട് ചെയ്യുന്ന കരുതൽ നിക്ഷേപമായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ പേരിൽ എടുത്ത 30,000/-രൂപയുടെ ഡിമാന്റ്റ് ഡ്രാഫ്റ്റും സമർപ്പിയ്‌ക്കേണ്ടതാണ്. വിജയകരമായി ട്രെയിനിംഗ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും കെ എസ് ആർ ടി സി സ്വിഫ്റ്റിൽ രണ്ടു വർഷം (ഒരു വർഷം 240 ഡ്യൂട്ടിയിൽ കുറയാതെ) സേവനം അനുഷ്‌ഠിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സെക്യരിറ്റി ഡിപ്പോസിറ്റായ 30,000/- രൂപ തിരികെ നൽകുന്നതല്ല.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ സ്വന്തം താമസ സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) 10 ദിവസത്തിനകം ഹാജരാക്കിയിരാക്കുകയും വേണമെന്നും കമ്പനി വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകൾ സുഷ്‌മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപെട്ടിട്ടുള്ളവർ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലഷൻ കമ്മിറ്റി നടത്തുന്ന എഴുത്തു പരീക്ഷ പാസ്സായിരിക്കണം. എഴുത്തു പരീക്ഷയിൽ പാസ്സായവർ ഡ്രൈവിങ് ടെസ്റ്റും വിജയകരമായി പൂർത്തീകരിക്കേണ്ടതുണ്ട്.

ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂർത്തീകരിച്ചാല്‍ മേൽ പ്രക്രിയകളിൽ വിജയികളാകുന്നവരുടെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധപ്പെടുത്തുന്നതും ലിസ്റ്റിൽ നിന്ന് റാങ്ക് അടിസ്‌ഥാനത്തിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നൽകുന്നതാണ്. പ്രസ്‌തുത റാങ്ക് ലിസ്‌റ്റിൻ്റെ കാലാവധി റാങ്ക് ലിസ്‌റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷക്കാലത്തേക്ക് മാത്രമായിരിയ്ക്കും.

കെ എസ് ആർ ടി സിയിൽനിന്നുളള ജീവനക്കാർ വർക്കിംഗ് അറേഞ്ച്മെന്റ്/ഡെപ്യുട്ടേഷൻ വ്യവസ്‌ഥയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റിൽ സേവനം അനുഷ്‌ഠിക്കേണ്ടതും അതിനായി കെ എസ് ആർ ടി സി സ്വിഫ്റ്റുമായി പ്രത്യേക കരാറിൽ ഏർപ്പെടേണ്ടതുമാണ്. ഇപ്രകാരം സേവനമനുഷ്‌ഠിയ്ക്കുന്ന ജീവനക്കാർക്ക് അർഹമായ ഇൻസെൻ്റീവ് / അലവൻസുകൾ / ബാറ്റ എന്നിവ മാത്രം സ്വിഫ്റ്റിൽ നിന്നും ലഭ്യമാകുന്നതും, അർഹമായ ശമ്പളം കെ എസ് ആർ ടി സിയില്‍ നിന്നും ലഭ്യമാക്കുന്നതുമാണ്.

കെ എസ് ആർ ടി സി സ്വിഫ്റ്റിൽ നിയമിതരായ ശേഷം പുറത്താക്കപെട്ടവർ, കെ എസ് ആർ ടി സി സ്വിഫ്റ്റിൽ കരാറിലായ ശേഷം അനധികൃതമായി ജോലിയിൽ നിന്ന് വിട്ട് നിൽക്കുന്നവർ പ്രസ്‌തുത വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ടതില്ല. സർക്കാർ ഉത്തരവ് പ്രകാരം 8 മണിയ്ക്കൂർ ഡ്യൂട്ടിക്ക് 715/- രൂപയാണ് വേതനം നിശ്ചയിച്ചിരിയ്ക്കുന്നത്. അധിക മണിയ്ക്കൂറിന് 130/- രൂപ അധിക സമയ അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെൻ്റീവ് ബാറ്റയും ലഭ്യമാകുന്നതാണ്. വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+