സ്വിഫ്റ്റില്‍ 600 ലേറ ഒഴിവുകള്‍: 8 മണിക്കൂറിന് 715 രൂപ, ഓവർ ടൈം ഡ്യൂട്ടിക്ക് മണിക്കുറിന് 130 രൂപ
തിരുവന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസുകളിലേക്ക് നിയമനം നടത്തുന്നത്. 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളാണുള്ളത്. വനിതകള്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് ഡ്രൈവാണ് ഇപ്പോള്‍ നടക്കുന്നത്. ട്രാൻസ്‌ജെൻഡറുകൾക്കും അവസരം നൽകാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകൾക്കാണ്. ഇവർക്ക് ശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.
ഇത് ആദ്യമായല്ല, കെ എസ് ആർ ടി സി സ്വിഫ്റ്റ് വനിതകളെ ജോലിക്കായി നിയമിക്കുന്നത്. ആദ്യബാച്ചിൽ നിയമനംനേടിയ നാലുവനിതകൾ തിരുവനന്തപുരം സിറ്റിയിൽ ഇലക്‌ട്രിക് ബസുകൾ ഓടിക്കുന്നുണ്ട്. ഹെവി ലൈസന്‍സ് ഉള്ളവർക്ക് മാത്രമല്ല, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള (എൽ എം വി ) വനിതകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബസ് ഓടിക്കാൻ കെ എസ് ആർ ടി സി പരിശീലനം നൽകും.

ആദ്യഘട്ടത്തില്‍ ഡീസൽ ബസുകൾക്കുപകരം ചെറിയ ഇലക്‌ട്രിക് ബസുകളിലാകും ഇവരെ നിയോഗിക്കുക. എന്നാല്‍ പരിശീലനം ഡീസൽ ബസിൽ ആയിരിക്കും. ഹെവി ലൈസൻസുള്ളവർക്ക് 35 വയസ്സും എൽ എം വി ലൈസൻസുള്ളവർക്ക് 30 വയസ്സുമാണ് പ്രായപരിധി. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയ്ക്കുള്ള ട്രിപ്പുകളിലാകും ഇവരെ നിയോഗിക്കുക.
എട്ട് മണിക്കൂർ ജോലി ചെയ്യുന്നവർക്ക് 715 രൂപയും കളക്‌ഷൻ ബാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. അധികമണിക്കൂറിന് 130 രൂപയാണ് പ്രതിഫലം. അതേസമയം, സ്വിഫ്റ്റിൽ മാസം അരലക്ഷത്തിനുമേൽ ശമ്പളം വാങ്ങുന്ന ഡ്രൈവർമാരുണ്ട്. കെ എസ് ആർ ടി സിയിലെ സാമ്പത്തികപ്രതിസന്ധി സ്വിഫ്റ്റിലെ ശമ്പളവിതരണത്തെ ബാധിച്ചിട്ടില്ല. കെ എസ് ആർ ടി സി നൽകുന്ന വാടകകൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നുന്നത്.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് (പൊതുവിഭാഗം), എംപ്ലോയബിലിറ്റി സ്‌കിൽ( എൽ സി വിഭാഗം), ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം (എസ്സി വിഭാഗം) എന്നീ ട്രേഡുകളിൽ സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്കാണ് നിയമനം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം ജനുവരി എട്ടിന് രാവിലെ 10 മണിക്ക് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.












Click it and Unblock the Notifications