വമ്പന്‍ പ്രഖ്യാപനവുമായി കുവൈത്ത്: ആയിരത്തിലധികം സർക്കാർ ജോലി ഒഴിവ്, പ്രവാസികള്‍ക്കും അപേക്ഷിക്കാം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുവൈത്തില്‍ നിന്നും പുറത്ത് വരുന്ന വാർത്തകള്‍ പ്രവാസികളെ സംബന്ധിച്ച് അത്ര ആശ്വാസം നല്‍കുന്നതായിരുന്നില്ല. രാജ്യത്തെ വിദേശീയരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി നിയന്ത്രണങ്ങളാണ് കുവൈത്ത് ഏർപ്പെടുത്തിയിരുന്നത്. വിദഗ്ധ മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തുന്നത് വരെ ഇത്തരം തീരുമാനത്തിന്റെ ഭാഗമായിട്ടാണ്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോള്‍ കുവൈത്തില്‍ നിന്നും വരുന്നത്. വിദേശികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്ത്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ മുന്‍ഗണനയുണ്ടെങ്കിലും ഈ ഒഴിവുകളിലേക്ക് പ്രവാസികള്‍ക്കും അപേക്ഷിക്കാം എന്നതാണ് ശ്രദ്ധേയം.

കുവൈത്ത് മുന്‍സിപ്പാലിറ്റി പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരം 1090 ഒഴിവുകളുണ്ട്. ഒഴിവുകളില്‍ മരണപ്പെടുന്ന വ്യക്തികളുടെ ആചാരപരമായ കുളിപ്പിക്കല്‍ നടത്താന്‍ പ്രവാസികൾക്കായി പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള ശവസംസ്കാര വകുപ്പിലെ 36 തസ്തികകളും മൃതദേഹം കൊണ്ടു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർ തസ്തികയിൽ 25 അവസരങ്ങളും ഉൾപ്പെടുന്നു.
അക്കൗണ്ടന്റുമാർക്ക് പുറമെ ആർക്കിടെക്ചർ, ഇലക്‌ട്രിസിറ്റി, മെക്കാനിക്‌സ് എന്നീ മേഖലകളിലെ എൻജിനീയർമാർക്കുമുള്ള തൊഴിലവസരങ്ങളും ഉണ്ട്. നിലവിൽ ഈ സ്ഥാനങ്ങൾ വിദേശ അപേക്ഷകർക്ക് അവസരം ലഭിക്കുമോയെന്ന എന്ന കാര്യം വ്യക്തമല്ല. ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം ഉടന്‍ പുറത്ത് വിട്ടേക്കും.
മുനിസിപ്പാലിറ്റിയുടെ എല്ലാ ശാഖകളിലെയും ഭരണപരമായ ജോലികള്‍ കുവൈറ്റ് പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു. "കുവൈറ്റൈസേഷൻ" എന്ന് പേരിട്ടിരിക്കുന്ന നയത്തിന്റെ ഭാഗമായി സമീപ വർഷങ്ങളിൽ കുവൈറ്റ് തങ്ങളുടെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദേശ ജീവനക്കാരെ ഒഴിവാക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു.
കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.2 ദശലക്ഷവും പ്രവാസികളാണ്. ഇതോടെയാണ് സ്വദേശിവത്കരണം ശക്തമാക്കാനുള്ള നീക്കം ഭരണ കർത്താക്കള്‍ ആരംഭിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി ചില മേഖലകളില്‍ ഫാമില വിസ അനുവദിക്കുന്നത് ഉള്‍പ്പെടെ കുവൈത്ത് നിർത്തിവെച്ചിരുന്നു. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡാറ്റ പ്രകാരം സർക്കാർ, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ 1.9 ദശലക്ഷമാണ്.
അതേസമയം, 2024 ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന പുതിയ ബജറ്റ്, വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം കുവൈത്ത് ദിനാർ വകയിരുത്തുന്നുണ്ട്. നിലവിലുള്ള ബജറ്റിനേക്കാളും 9 ദശലക്ഷം കുവൈത്ത് ദിനാറിന്റെ വർധനവാണ് പുതിയ ബജറ്റിനുള്ളത്.
-
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ്












Click it and Unblock the Notifications