Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ജോലി സമയം 4 മണിക്കൂറാക്കി കുറച്ചു; കൂടാതെ ഗ്രേസ് പിരീഡും, അവധി പ്രഖ്യാപിച്ച് ഒമാന്‍

കുവൈത്ത് സിറ്റി/മസ്‌ക്കത്ത്: റമദാന്‍ പ്രമാണിച്ച് ഒട്ടേറെ ഇളവുകളാണ് ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. യുഎഇയില്‍ ജോലി സമയം എല്ലാ വര്‍ഷവും കുറയ്ക്കാറുണ്ട്. കുവൈത്തില്‍ റമദാനിലെ ജോലി സമയത്തില്‍ മാറ്റം വരുമെന്ന പ്രഖ്യാപനവും വന്നുകഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് മണിക്കൂര്‍ മാത്രമാകും ജോലി സമയം എന്ന് ഭരണകൂടം അറിയിച്ചു.

ജോലി സമയം കുറയ്ക്കുക മാത്രമല്ല കുവൈത്ത് ചെയ്തിരിക്കുന്നത്. ഗ്രേസ് പിരീഡ് പ്രഖ്യാപിക്കുകയും ചെയ്തു. വനിതാ ജീവനക്കാര്‍ക്ക് രണ്ട് ഗ്രേസ് പിരീഡും പുരുഷ ജീവനക്കാര്‍ക്ക് ഒരു ഗ്രേസ് പിരീഡുമാണ് അനുവദിക്കുക. ജോലിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന സമിതിയും കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുവൈത്തിലെ മിക്ക ജോലിക്കാരുടെയും പ്രവര്‍ത്തനത്തില്‍ സമിതി സംതൃപ്തി രേഖപ്പെടുത്തി.

kuwait-working-hours-reduced

വനിതാ ജീവനക്കാര്‍ക്ക് ജോലി തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും 15 മിനുട്ട് വീതമാണ് ഗ്രേസ് പിരീഡ്. അതായത്, അവര്‍ക്ക് അല്‍പ്പം നേരം വൈകി വരികയും നേരത്തെ മടങ്ങുകയുമാകാം. പുരുഷ ജീവനക്കാര്‍ക്ക് ജോലിക്ക് എത്തുമ്പോള്‍ മാത്രം 15 മിനുട്ട് ഗ്രേസ് പിരീഡുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജോലിക്കാര്‍ക്ക് റമദാനില്‍ ബോണസ് ഉണ്ടാകുമെന്ന് ധനകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി സലാഹ് ഖാലിദ് അല്‍ സഖബി പറഞ്ഞു.

ഓരോ സര്‍ക്കാര്‍ ഏജന്‍സിക്കും സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശിച്ച ജോലി സമയങ്ങളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. എല്ലാ ജോലിക്കാര്‍ക്കും ജോലി ആരംഭിക്കുന്ന വേളയില്‍ 15 മിനുട്ട് ഗ്രേസ് പിരീഡ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൃത്യ സമയം ജോലിക്ക് ഹാജരാകുന്നവര്‍ക്ക് 15 മിനുട്ട് നേരത്തെ പോകാനും സാധിക്കും.

അതേസമയം, കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ട പ്രവാസികള്‍ 28 ആണ് എന്ന വിവരം പുറത്തുവന്നു. പാരിസ്ഥിതിക നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തപ്പെട്ടവരുടെ കണക്കാണിത്. അതേസമയം, ഏത് രാജ്യക്കാരെയാണ് നാടുകടത്തിയത് എന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സ്വദേശികളായ 133 പേരെ പാരിസ്ഥിതിക ലംഘന കുറ്റത്തിന് പിടികൂടിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒമാന്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ഞായറാഴ്ചയാണ് പൊതു അവധി പ്രഖ്യാപിച്ചത്. രാജ്യത്ത് അധ്യാപക ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അവധി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അധ്യാപകര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് അവധി. ഒമാനില്‍ സാധാരണ വെള്ളി, ശനി അവധിയായതിനാല്‍ മൂന്ന് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+