കേന്ദ്രീയ വിദ്യാലയത്തിൽ അവസരം: 6990 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേന്ദ്രീയ വിദ്യാലയ സംഗതന്‍ (കെവിഎസ്) അധ്യാപക അനധ്യാപക തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് kvsangathan.nic.in വഴി അപേക്ഷിക്കാം. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) വഴിയാണ് റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ, സ്ഥാപനത്തിന്റെ ആവശ്യകത അനുസരിച്ച് ഉദ്യോഗാർത്ഥികളെ പ്രാരംഭ പോസ്റ്റിംഗിൽ ഇന്ത്യയിൽ എവിടെയും പോസ്റ്റ് ചെയ്യും. 6990 തസ്തികകളിലേക്കുള്ള ഒഴിവ് ഇതിലൂടെ നികത്തും.
ഒഴിവുകളുടെ വിശദാംശങ്ങൾ
അസിസ്റ്റന്റ് കമ്മീഷണർ: 52
പ്രിൻസിപ്പൽ: 238
വൈസ് പ്രിൻസിപ്പൽ: 203
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (PGT): 1409
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (TGT): 3176
ലൈബ്രേറിയൻ: 355
പ്രൈമറി ടീച്ചർ മ്യൂസിക് (PRT സംഗീതം): 303
ഫിനാൻസ് ഓഫീസർ: 06
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ): 02
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ: 156
ഹിന്ദി വിവർത്തകൻ: 11
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 322
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 702
സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 54

ശുചിത്വ മിഷനിൽ ഐ.ഇ.സി ഇന്റേൺസിന് വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇന്റൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിരിക്കണം. സ്റ്റൈപന്റ് 10,000 രൂപ. 2023 ജനുവരി 5ന് രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലാണ് ഇന്റർവ്യൂ.
ശുചിത്വ മിഷന്റെ വെബ് സൈറ്റിൽ പേരും വിശദാംശങ്ങളും ജനുവരി 3ന് മുമ്പായി രജിസ്റ്റർ ചെയ്യണം. സി.വിയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം.
കൂടുൽ വിവരങ്ങൾക്ക്: www.sanitation.kerala.gov.in. Registration Link: https://forms.gle/hcgCfx2j5grJJauc8.
അപേക്ഷ ക്ഷണിച്ചു
എ.വി.ടി.എസ് അഡ്വാൻസ്ഡ് ഷോർട്ട് ടേം ഗവ: കോഴ്സുകളായ ഇലക്ട്രിക്കൽ മെയിന്റനൻസ്, ഡോമസ്റ്റിക് ഹോം അപ്ലയൻസസ്, ടൂൾ ആന്റ് ഡൈ മേക്കിംഗ്, മെഷീൻ ടൂൾ മെയിന്റനൻസ്, മറൈൻ ഡീസൽ മെയിന്റനൻസ്, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ( ഓട്ടോകാട് & 3 ഡിസ് മാക്സ്), അഡ്വാൻസ്ഡ് വെൽഡിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (എൻടിസി) പാസായവർക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2557275, 7736470955 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിലെ കാന്റീനിലേക്ക് ജനറൽ വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ 23 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 13 അടിസ്ഥാനമാക്കി 18 നും 30 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം. അപേക്ഷകർ ഏഴാം ക്ലാസ് പാസായവരും, മലയാളഭാഷയിൽ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം.
ഗവൺമെൻറ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജസ് സർവീസ് എന്നിവയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, സർക്കാർ കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും രണ്ടു വർഷത്തെ കാറ്ററിംഗ് ആൻഡ് റസ്റ്റോറന്റ് മാനേജ്മെന്റിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവ അഭികാമ്യം. ഫാക്ടറികളിൽ ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും, ഫാക്ടറി കാന്റീൻ അല്ലെങ്കിൽ അംഗീകൃത കാറ്ററിംഗ് സർവീസ് ഏജൻസി, ഹോട്ടൽ, മെസ്സ്, ഓഫീസ് കാന്റീൻ, ഗസ്റ്റ് ഹൗസുകളിൽ എന്നിവിടങ്ങളിൽ ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 11ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. ശമ്പളം 17,300 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0484-2422458
[email protected]












Click it and Unblock the Notifications