Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വിളിക്കുന്നു: 1410 കോൺസ്റ്റബിൾ ഒഴിവുകൾ

bsf

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) 1410 കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബി എസ് എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴി അപേക്ഷിക്കാം. ബിഎസ്എഫ് വെബ്‌സൈറ്റിൽ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. 1343 പോസ്റ്റുകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളും 67 തസ്തികളിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷനോ തത്തുല്യമോ ആയ യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷകന്റെ പ്രായപരിധി 18 നും 25 നും ഇടയിൽ ആയിരിക്കണം. ബി എസ് എഫ് ഔദ്യോഗിക വെബ്സൈറ്റിൽ കയറി അപേക്ഷിക്കാൻ സാധിക്കും.

യോഗ പരിശീലകരുടെ ഒഴിവ്

യോഗ പരിശീലകരുടെ ഒഴിവ്

ഇടുക്കി ജില്ലയിലെ ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തിയിട്ടുള്ള ഗവ. ആയുര്‍വേദ / ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് നാഷണല്‍ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള ഫുള്‍ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ആയുഷ്മിഷന്‍ ജില്ലാ ഓഫീസില്‍ ഫെബ്രുവരി 10, രാവിലെ പത്തു മണിയ്ക്ക് കൂടികാഴ്ചയ്ക്ക് ഹാജരാകണം.

യോഗ്യത- അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരു വര്‍ഷത്തില്‍കുറയാതെയുള്ള പി ജി ഡിപ്ലോമ അല്ലെങ്കില്‍യോഗ ടീച്ചര്‍ ട്രെയിനിംഗ് ഉള്‍പ്പടെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നുള്ള ബി എന്‍ വൈ എസ്/ ബി എ എം എസ് ബിരുദമോ ഉണ്ടായിരിക്കണം. എംഎസ്‌സി (യോഗ)എംഫില്‍ (യോഗ) എന്നിവയും പരിഗണിക്കും. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. ഫോണ്‍ബ 9446835398.

ഗസ്റ്റ് അസി. പ്രൊഫസര്‍മാരുടെ ഒഴിവ്

ഗസ്റ്റ് അസി. പ്രൊഫസര്‍മാരുടെ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ എംടെക്/എം.ഇ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 6, രാവിലെ 11 ന് കോളജ് ആഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04862233250, വെബ്‌സൈറ്റ് www.gecidukki.ac.in.

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.പി.ടി അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18 നും 36 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് മൂന്നിനകം യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8129543698, 9446031336

യു.പി സ്‌കൂള്‍ ടീച്ചര്‍: അഭിമുഖം ഒന്‍പതിന്

യു.പി സ്‌കൂള്‍ ടീച്ചര്‍: അഭിമുഖം ഒന്‍പതിന്

പാലക്കാട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍(മലയാളം) തസ്തിക മാറ്റം (കാറ്റഗറി നമ്പര്‍ 334/2020) തസ്തികയിലേക്ക് 2022 ഏപ്രില്‍ 23 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി ഒന്‍പതിന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ഫോ്ണ്‍- 0491 2505398

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+